Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉൾക്കണ്ണാലെ ഉയരത്തെ...

ഉൾക്കണ്ണാലെ ഉയരത്തെ തോൽപ്പിച്ച്​ ഹാമിദ്​

text_fields
bookmark_border
ഉൾക്കണ്ണാലെ ഉയരത്തെ തോൽപ്പിച്ച്​ ഹാമിദ്​
cancel
camera_alt??????? ????????? ?? ????? ????? ????? ??????????
ദുബൈ: കാറപകടത്തിൽ കാ​ഴ്​ച നഷ്​ടപ്പെട്ട കസ്​റ്റംസ്​ ഒഫീസർ 13,000 അടി ഉയരത്തിൽ നിന്ന്​ ചാടി ചരിത്രം കുറിച്ചു. അൽ​െഎൻ സ്വദേശി ഹാമിദ്​ മുഹമ്മദ്​ അൽ ദഹീരിയാ ണ്​ വൈറ്റ്​കെയിൻ ദിനത്തിൽ സ്​കൈ ഡൈവ്​ നടത്തിയത്​. അംഗപരിമിതി ഒരു നേട്ടത്തിനും പരിമിതിയല്ലെന്ന്​ ബോധ്യപ്പെടുത്തുകയായിരുന്നു ത​​െൻറ ലക്ഷ്യമെന്ന്​ ദഹീരി പറയുന്നു.  കാഴ്​ചയില്ലാത്ത പലരും ഒതുങ്ങിക്കൂടുന്നത്​ ശ്രദ്ധയിൽപെട്ടിട്ടുണ്ട്​.  അത്തരം മനോഭാവങ്ങളെ ​െപാളിക്കണം എന്നു കണക്കു കൂട്ടിയാണ്​ സാഹസിക വൃത്തിക്കിറങ്ങിയത്​. 11വർഷം മുൻപ്​ ഇത്തരമൊരു കൃത്യം ചെയ്യാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. രക്ഷിതാക്കളുടെയും സുഹ​ൃത്തുക്കളുടെയും പ്രോത്​സാഹനം വെല്ലുവിളികൾ സ്വീകരിക്കാൻ കരുത്തേകി. 20,000 അടി ഉയരത്തിൽ നിന്ന്​ ചാടുന്ന പുത്തൻ പദ്ധതിക്ക്​ തയ്യാറെടുക്കുകയാണിപ്പോൾ.അടുത്ത മാസം ഹവായിയിലാണ്​ അതു നടത്തുക. കാഴ്​ചയില്ലാത്തവരെ ഭയത്തിൽ നിന്ന്​ മോചിപ്പിക്കുകയും എന്തും ചെയ്യാൻ സന്നദ്ധരാക്കുകയുമാണ്​ ഇദ്ദേഹത്തി​​െൻറ ദൗത്യം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newswinner hamiduae gulf news
News Summary - winner hamid, uae gulf news
Next Story