മലബാര്‍ ഗോള്‍ഡിനൊപ്പം നേടാം ഡി.എസ്.എഫിെൻറ സ്വർണ സമ്മാനം
text_fieldsഡി.എസ്.എഫിൽ കാൽകിലോ സ്വർണ സമ്മാനം നേടിയ കിറ്റി മാർകോസിന് മലബാർ ഗോൾഡ് ഡെപ്യൂട്ടി ബ്രാഞ്ച്
ഹെഡ് ജംഷി ചാലിൽ സമ്മാനം കൈമാറുന്നു. ദുബൈ ടൂറിസം റാഫിൾസ് പ്രൊമോഷൻ ഡയറക്ടർ അബ്ദല്ല എച്ച്. അൽ
അമീരി സമീപം
ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിനൊപ്പം ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിെൻറ 26ാം പതിപ്പിെൻറ മെഗാ റാഫിള്‍ നറുക്കെടുപ്പിലൂടെ 12 ഭാഗ്യശാലികള്‍ക്ക് മൂന്നു കിലോ സ്വര്‍ണം വരെ നേടാന്‍ സുവർണാവസരം. ദുബൈ ഫെസ്റ്റിവല്‍ ആൻഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെൻറ്സുമായി സഹകരിച്ച് നടത്തുന്ന മെഗാ പ്രമോഷനില്‍ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സും പങ്കാളികളാണ്. ഈ കാമ്പയിന് കാലയളവില്‍ 100 ഭാഗ്യശാലികളായ ഉപഭോക്താക്കള്‍ക്കായി 25 കിലോ സ്വര്‍ണമാണ് സമ്മാനമായി നല്‍കുന്നത്. ജനുവരി 30 ന് ഗ്ലോബല്‍ വില്ലേജില്‍ നടക്കുന്ന മെഗാ റാഫിള്‍ നറുക്കെടുപ്പില്‍ 12 ഭാഗ്യശാലികളായ ഉപഭോക്താക്കള്‍ക്ക് കാല് കിലോ സ്വര്‍ണം വീതം സമ്മാനിക്കും.
ഈ കാലയളവില്‍ മലബാര്‍ ഗോള്‍ഡിൽ നിന്നും ഓരോ 500 ദിര്‍ഹമിെൻറ സ്വർണാഭരണ പര്‍ച്ചേസിനൊപ്പവും ഒരു റാഫിള്‍ കൂപ്പണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഓരോ 500 ദിര്‍ഹമിെൻറ വജ്രാഭരണങ്ങളും അമൂല്യ രത്നാഭരണങ്ങളും വാങ്ങുന്ന ഉപഭോക്താവിന് രണ്ടു കൂപ്പണുകള്‍ വീതം ലഭ്യമാകും.

