'വിൻ ഗോൾഡ് വിത്ത് റെയിൻബോ': നാലാമത്തെ മെഗാവിജയി നാദാപുരം സ്വദേശി
text_fieldsവിൻ ഗോൾഡ് വിത്ത് റെയിൻബോ പ്രമോഷെൻറ നാലാമത് നറുക്കെടുപ്പ് ചോയ്ത്രം ദുബൈ ഹെഡ് ഓഫിസിൽ ദുബൈ സാമ്പത്തികകാര്യ വകുപ്പ് നറുക്കെടുപ്പ് വിഭാഗം പ്രതിനിധി റാശിദ് അൽ മാരി, ചോയ്ത്രം ബി.ഡി.എം ദീപക് ഷെട്ടി, സെയിൽസ് മാനേജർ നാസർ അഹമ്മദ് എന്നിവർ ചേർന്ന് നിർവഹിക്കുന്നു
ദുബൈ: മാർച്ച് 31വരെ നീണ്ടുനിൽക്കുന്ന റെയിൻബോ മിൽക്ക് പ്രമോഷെൻറ നാലാമത്തെ നറുക്കെടുപ്പിൽ അബൂദബിയിലെ ഹൗസ് ഓഫ് ടീ കഫറ്റീരിയയിലെ നാദാപുരം പാറക്കടവ് സ്വദേശി ടി. റാഷിദ് 40,000 ദിർഹമിെൻറ ഗോൾഡ് വൗച്ചർ വിജയിയായി (കൂപ്പൺ നമ്പർ 17357). പ്രോത്സാഹന സമ്മാനങ്ങളായ 10,000 ദിർഹമിെൻറ ഗോൾഡ് വൗച്ചറുകൾ ദുബൈ കറാച്ചി ദർബാർ റസ്റ്റാറൻറിലെ ഉസ്മാൻ ഗനി (52662), അജ്മാൻ കൂക്ക് അൽ ശായി കഫറ്റീരിയയിലെ അബ്ദുല്ല കുണ്ടുപൊയിൽ (59857), ദുബൈ അൽ ഖൂസ് ജുബാ കഫറ്റീരിയയിലെ ഹമീദ് ഗണപതിയാട്ടുമ്മൽ (55859), ദുബൈ ബർഷയിലെ ഖസർ അൽ ജബൽ കഫറ്റീരിയയിലെ അബ്ദുൽ നിസാർ (59081) എന്നിവർക്കും ലഭിച്ചു.
2021 ജനുവരി ഒമ്പത് മുതൽ മാർച്ച് 31വരെ റെയിൻബോ കാറ്ററിങ് മിൽക്ക് വാങ്ങുന്ന യു.എ.ഇയിലെ റെസ്റ്റാറൻറ്, കഫറ്റീരിയകൾ എന്നിവക്കായി നടത്തുന്ന അഞ്ച് നറുക്കെടുപ്പുകളിലൂടെ നാല് ലക്ഷം ദിർഹമിെൻറ ഗോൾഡ് വൗച്ചറുകളാണ് സമ്മാനമായി നൽകുന്നത്. അഞ്ചാമത്തേതും അവസാനത്തേതുമായ നറുക്കെടുപ്പ് 2021 ഏപ്രിൽ അഞ്ചിനാണ്. ഈ നറുക്കെടുപ്പിലൂടെ മെഗാ വിജയിക്ക് 40,000 ദിർഹമിെൻറ ഗോൾഡ് വൗച്ചറും നാല് വിജയികൾക്ക് 10,000 ദിർഹമിെൻറ ഗോൾഡ് വൗച്ചറുകളുമാണ് സമ്മാനമായി നൽകുന്നത്.
യു.എ.ഇയിലെ റെസ്റ്റാറൻറ്, കഫറ്റീരിയ ഉടമസ്ഥർക്ക് ലളിതമായി മൂന്നു കാർട്ടൻ റെയിൻബോ കാറ്ററിങ് പാലോ അല്ലെങ്കിൽ, ഒരു കാർട്ടൺ 410 ഗ്രാം ഏലക്കായ പാലോ വാങ്ങുന്നതിലൂടെ സെയിൽസ്മാൻമാർ വഴി ലഭിക്കുന്ന കൂപ്പണിലൂടെ നറുക്കെടുപ്പിന് അവസരം ലഭിക്കും. ദുബൈ സാമ്പത്തികകാര്യ വകുപ്പ് നറുക്കെടുപ്പ് വിഭാഗം പ്രതിനിധി റാശിദ് അൽ മാരി, ചൊയ്ത്രം ബി.ഡി.എം ദീപക് ഷെട്ടി, സെയിൽസ് മാനേജർ നാസർ അഹമ്മദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

