Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'വിൻ ഗോൾഡ് വിത്...

'വിൻ ഗോൾഡ് വിത് റെയിൻബോ കരക്': മെഗാ വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
വിൻ ഗോൾഡ് വിത് റെയിൻബോ കരക്: മെഗാ വിജയികളെ പ്രഖ്യാപിച്ചു
cancel
camera_alt

‘വിൻ ഗോൾഡ് വിത് റെയിൻബോ കരക്’ പ്രമോഷന്‍റെ രണ്ടാമത്തെ നറുക്കെടുപ്പ് ഇന്നലെ ചൊയ്​ത്രം ഷാർജ സൂപ്പർ മാർക്കറ്റിൽ നടന്നപ്പോൾ

ദുബൈ: യു.എ.ഇയിലെ റസ്റ്റാറന്‍റ് കഫ്റ്റീരിയകൾക്കായി നടത്തുന്ന 'വിൻ ഗോൾഡ് വിത് റെയിൻബോ കരക്' പ്രമോഷന്‍റെ രണ്ടാമത്തെ നറുക്കെടുപ്പ് ഇന്നലെ ചൊയ്​ത്രം ഷാർജ സൂപ്പർ മാർക്കറ്റിൽ നടന്നു. ഷാർജ എക്കണോമിക് നറുക്കെടുപ്പ് വിഭാഗം പ്രതിനിധി ഹംദ അബ്ദുല്ല അൽ സുവൈദിയുടെ മേൽ നോട്ടത്തിൽ നടന്ന നറുക്കെടുപ്പിൽ മെഗാ സമ്മാനമായ 40,000 ദിർഹം വീതം മൂല്യമുള്ള ഗോൾഡ് വൗച്ചറുകൾ രണ്ട് മലയാളികളും ഒരു അജ്മീർ സ്വദേശിയും നേടി. ദുബൈ ഡി.ഐ.പിയിലെ ഷജറത്ത് അൽ റീഫ് റസ്റ്റാറന്‍റിലെ മലപ്പുറം മോങ്ങം സ്വദേശി മുഹമദ് റാഫി പന്തളഞ്ചേരി (28290), ഷാർജ അൽ സജയിലെ ഹുസൈഫ ഫർണിച്ചർ സെന്‍ററിലെ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സുദർശനൻ തങ്കപ്പൻ (11215), അബൂദബി ഫ്യൂച്ചർ ഫുഡിലെ രാജസ്ഥാൻ അജ്മീർ സ്വദേശി പ്രദീപ് കുമാർ (14416) എന്നിവരാണ് മെഗാ വിജയികൾ.

10,000 ദിർഹം വീതമുള്ള സ്വർണ ​വൗച്ചറുകൾക്ക്​ ഷാർജ അൽതാവുനിലെ ഷായി അൽ സഹ്റ കഫേയിലെ ഷംസീർ (11229), ദുബൈ മുതീനയിലെ കണ്ണൂർ ടീ കഫേയിലെ ഇസ്മായിൽ (7952), അജ്മാൻ റാശിദിയയിലെ ഹൗസ് ഓഫ് ടീ കഫേയിലെ ഉസ്മാൻ (12137), ദുബൈ കറാമയിലെ ബ്രൈറ്റ് മൂൺ കഫയിയിലെ അഷർ (05263), ബർദുബൈ റോള സ്ട്രീറ്റിലെ ദുനിയ അൽ അഹ് ലം കഫെയിലെ അബ്ദുൾ മുസ്തലിഫ് (5157), ദുബൈ നൈഫ് റോഡിലെ ഷംസ് അൽ ബദിയ കഫയിലെ അനസ് (07146), ഷാർജ നസ്റയിലെ ഷായി അൽ ഷാം കഫേയിലെ അബ്ദുൾ ലത്തീഫ് (11273), ബർദുബൈ റോള സ്ട്രീറ്റിലെ അൽ മദനി റസ്റ്റാറന്‍റിലെ ഹമീദ് (5266) എന്നിവർ വിജയികളായി.

1500 ദിർഹമിന്‍റെ വൗച്ചറിന്​ അബൂദബി മുറൂറിലെ സ്പെഷൽ ടീ ടൈം കഫയിലെ റാഷിദ് (17169), അബൂദബി എയർ പോർട്ട് റോഡ് ഷെർണൂർ റസ്റ്റാറന്‍റിലെ ഷാനവാസ് (17264), ദുബൈ നഖീലിലെ ഹൊസൈൻ കഫയിലെ സാക്കിർ ഹുസൈൻ (7686), ഷാർജ റോള അറൂജ് റസ്റ്റാറന്‍റിലെ സുബൈർ (9652), ദുബൈ നഖീലിലെ മറിയം കഫയിലെ ഹംസ കൊണശ്ശേരി (7632), അബൂദബി ഓൾഡ് എയർപോർട്ട് റോഡ് നാസർ റസ്റ്റാറന്‍റിലെ മുഹമദ് അബ്ദുൾ ഖാദർ (17151), അബൂദബി നജ്ദ സ്ട്രീറ്റിലെ മൈ ടീ കഫേയിലെ നൗഷാദ് (14240), അബൂദബി അൽ ഹഗ് കഫേയിലെ സലീം (14182), ദുബൈ നൈഫ് സൂഖിലെ അൽ വഫ ഐലന്‍റ് കഫേയിലെ നാസർ (07137), അബൂദബി ഓൾഡ് ഫിഷ് മാർക്കറ്റിലെ ഷം സ് റഫ് റഫറഷ്മെന്‍റിലെ സലീം (14192), ഷാർജ മജാസിലെ എമിറേറ്റ്സ് ബർഗറിലെ മുഹമ്മദ് ഹമീദ് (11293), ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിലെ ബുർജ് അൽ മദീന റസ്റ്റാറന്‍റിലെ മിയാൻ മുഹമ്മദ് (10212), ഷാർജ റോളയിലെ സിനിമാ കഫേയിലെ മുഹമ്മദ് റാഷിദ് (09666), ഷാർജ റോളയിലെ മുൻതസിർ കഫയിലെ മൊയ്തു (9659), ബർദുബൈ റഫാ റോഡിലെ ഹൈവേ കഫേയിലെ അഷ്റഫ് (5315), ഷാർജ റിഗ്ഗയിലെ ജബൽ അൽ വഹ്ദ കഫേയിലെ ശിഹാബ് (10775), ഷാർജ മജറയിലെ ഷംസ് അൽ മജ്റ കഫേയിലെ മുജീബ് (9649), ഷാർജ അൽ ഖാനിലെ മർഖബ് കഫേയിലെ കൃഷ്ണകുമാർ (11237), ദേരാ ഗോൾഡ് സൂഖിലെ ഗോൾഡ് സൂഖ് കഫേയിലെ മുനീർ (07118), ഷാർജ മജാസിലെ മാങ്കോ കഫേയിലെ അബ്ദുൾ ബഷീർ (11292) എന്നിവർ വിജയികളായി.

നറുക്കെടുപ്പിൽ ചൊയ്​ത്രം സെയിൽസ് മാനേജർ നാസർ അഹമ്മദ് പങ്കെടുത്തു. ഇനിയുള്ള മൂന്ന് നറുക്കെടുപ്പുകൾ ഫെബ്രുവരി 17, മാർച്ച് 2, മാർച്ച് 22 തിയ്യതികളിലാണ് നടക്കുന്നത്. യു.എ.ഇയിലെ റസ്റ്റാറന്‍റ്, കഫ്റ്റേരിയ ഉടമകൾക്ക് ലളിതമായി നറുക്കെടുപ്പിൽ പങ്കെടുക്കാവുന്നതാണ്. റെയിൻബോ മിൽക് 410 ഗ്രാം കാറ്ററിംഗ് പാക്ക് മിൽക്കിന്‍റെ മൂന്ന്​ കാർട്ടണുകൾ വാങ്ങിക്കുമ്പോൾ സെയിൽസ്മാൻമാരിൽ നിന്ന് നറുക്കെടുപ്പിനായുള്ള കൂപ്പണുകൾ ലഭിക്കുന്നതിലൂടെ നറുക്കെടുപ്പിന് അവസരങ്ങൾ ലഭിക്കുന്നതാണ്.

Show Full Article
TAGS:Rainbow winners KARAK win gold 
News Summary - win gold with rainbow karak winners announced
Next Story