'വിൻ ഗോൾഡ് വിത് റെയിൻബോ': രണ്ടാമത്തെ മെഗാ വിജയി നാദാപുരം സ്വദേശി
text_fieldsഹംദ അബ്ദുല്ല അൽ സുവൈദി നറുക്കെടുപ്പ് നടത്തുന്നു. ചോയ്‌ത്രം സെയിൽസ് മാനേജർ നാസർ അഹമദ്, ഫ്രീസ് ലാൻഡ് ഏരിയ മാർക്കറ്റിങ് മാനേജർ ഇസ്ലാം ശമ എന്നിവർ സമീപം
ദുബൈ: സെപ്റ്റംബർ 15 മുതൽ നവംബർ 30 വരെ നീണ്ടു നിൽക്കുന്ന റെയിൻബോ മിൽക്ക് പ്രൊമോഷെൻറ രണ്ടാമത് നറുക്കെടുപ്പ് ചോയ്‌ത്രം സൂപ്പർ മാർക്കറ്റ് ഷാർജ ബ്രാഞ്ചിൽ നടന്നു. റാസ് അൽ ഖൈമയിലെ മദീനത് അൽ കറക് കാഫെറ്റേറിയയിലെ നാദാപുരം പേരോട് സ്വദേശി മുഹമ്മദ് റാഫി 40,000 ദിർഹം ഗോൾഡ് വൗച്ചറിെൻറ വിജയിയായി (കൂപ്പൺ നമ്പർ 17547).
പ്രോത്സാഹന സമ്മാനമായി 5000 ദിർഹമിെൻറ ഗോൾഡ് വൗച്ചറുകൾ അബൂദബി അഹ്‌മദ് കുസിൻ റെസ്റ്റാറൻറിലെ മുഹമ്മദ് സൂഫിയാൻ നവാസ് (6074), ദുബൈ അൽകൂസിലെ റിയൽ ടേസ്റ്റി റസ്റ്റാറൻറിലെ എൻ ഇസ്മായിൽ (43336), അജ്‌മാൻ ബ്രദേർസ് കഫെറ്റീരിയയിലെ മുഹമ്മദ് ഫായിസ് (12284), അൽ ഐൻ കറക് ഹൌസിലെ അബ്ദുറഹ്മാൻ അഹ്‌മദ് (7118) എന്നിവർക്കും ലഭിച്ചു. ഷാർജ എക്കോണമിക് നറുക്കെടുപ്പ് വിഭാഗം പ്രതിനിധി ഹംദ അബ്ദുല്ല അൽ സുവൈദി, ചൊയ്ത്തരം സെയിൽസ് മാനേജർ നാസർ അഹമദ്, ഫ്രീസ് ലാൻഡ് ഏരിയ മാർക്കറ്റിംഗ് മാനേജർ ഇസ്ലാം ശമ എന്നിവർ പങ്കെടുത്തു.
നവംബർ 30 വരെ റെയിൻബോ കാറ്ററിങ് മിൽക്ക് വാങ്ങുന്ന യു.എ.ഇയിലെ റെസ്റ്റാറൻറ്, കഫറ്റീരിയകൾ എന്നിവക്കായി നടത്തുന്ന നാല് നറുക്കെടുപ്പിലൂടെ 2.40 ലക്ഷം ദിർഹമിെൻറ ഗോൾഡ് വൗച്ചറുകളാണ് സമ്മാനമായി നൽകുന്നത്. അടുത്ത നറുക്കെടുപ്പ് നവംബർ 18നും അവസാനത്തേത് ഡിസംബർ ആറിനും നടക്കും. ഓരോ നറുക്കെടുപ്പിലൂടെയും ഓരോ മെഗാ വിജയിക്കും 40,000 ദിർഹമിെൻറ ഗോൾഡ് വൗച്ചറും നാലു വിജയികൾക്ക് 5,000 ദിർഹമിെൻറ ഗോൾഡ് വൗച്ചറുകളുമാണ് സമ്മാനമായി നൽകുന്നത്. റെസ്റ്റാറൻറ്, കഫറ്റീരിയ ഉടമകൾക്ക് മൂന്നു കാർട്ടൻ റെയിൻബോ കാറ്ററിങ് പാലോ ഒരു കാർട്ടൺ 410 ഗ്രാം ഏലക്കായ പാലോ വാങ്ങുന്നതിലൂടെ സെയിൽസ്മാൻമാർ വഴി ലഭിക്കുന്ന കൂപ്പണിലൂടെയാണ് നറുക്കെടുപ്പിന് അവസരം ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

