'വിൻ ഗോൾഡ് വിത് റെയിൻബോ' പ്രൊമോഷൻ: തലശേരി സ്വദേശി മെഗാ വിജയി
text_fieldsവിൻ ഗോൾഡ് വി ത് റെയിൻബോ പ്രൊമോഷൻ രണ്ടാമത് നറുക്കെടുപ്പ് ചോയ്ത്രം സൂപ്പർ മാർക്കറ്റ് ഷാർജ ബ്രാഞ്ചിൽ ഷാർജ എക്കൊണോമിക് നറുക്കെടുപ്പ് വിഭാഗം പ്രധിനിധി ഹംദ അബ്ദുല്ല അൽ സുവൈദി നിർവഹിക്കുന്നു. ചോയ്ത്രം ചൊയ്ത്തരം സെയിൽസ് മാനേജർ നാസർ അഹമദ് സമീപം
ദുബൈ: ജനുവരി ഒമ്പത് മുതൽ മാർച്ച് 31 വരെ നീണ്ടു നിൽക്കുന്ന റെയിൻബോ മിൽക്ക് പ്രൊമോഷെൻറ രണ്ടാമത്തെ നറുക്കെടുപ്പിൽ ദുബൈ സോനാപൂരിലെ റുബീന റസ്റ്റാറൻറിലെ തലശ്ശേരി കടവത്തൂർ സ്വദേശി മുഹമ്മദ് ഫാഹിദ് 40,000 ദിർഹം ഗോൾഡ് വൗച്ചറിെൻറ വിജയിയായി (കൂപ്പൺ നമ്പർ 33413).
പ്രോത്സാഹന സമ്മാനങ്ങളായ 10,000 ദിർഹമിെൻറ ഗോൾഡ് വൗച്ചറുകൾ ഷാർജ ജുൽനാറിലേ ഹേമന്ത് വാഗ് (3885), ദുബൈ അൽ ഖുസിലെ സാദ് അൽ ഖൈർ റസ്റ്റാറൻറിലെ ഹസൻ കുനിയിൽ (28204), ഉമ്മുൽ ഖുവൈനിലെ ബോസ്കോ ഗ്രൂപ്പിലെ മുഹമ്മദ് മിഥുൻ (45402), ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിലെ ആദ്ധ്വാ അൽ ഖാസ്മിയ റസ്റ്റാറൻറിലെ അബ്ദുൽ കാസിം (40112) എന്നിവർക്കും ലഭിച്ചു.
2021 ജനുവരി ഒമ്പത് മുതൽ മാർച്ച് 31 വരെ കാലയളവിൽ റെയിൻബോ കാറ്ററിങ് മിൽക്ക് വാങ്ങുന്ന യു.എ.ഇയിലെ റെസ്റ്റാറൻറ്, കഫറ്റീരിയകൾക്കായി നടത്തുന്ന അഞ്ച് നറുക്കെടുപ്പുകളിലൂടെ നാല് ലക്ഷം ദിർഹമിെൻറ ഗോൾഡ് വൗച്ചറുകളാണ് സമ്മാനമായി നൽകുന്നത്. ഇനിയുള്ള മൂന്നു നറുക്കെടുപ്പുകൾ മാർച്ച് രണ്ട്, 17, ഏപ്രിൽ അഞ്ച് തീയതികളിലാണ് നടക്കുന്നത്. ഓരോ നറുക്കെടുപ്പിലൂടെയും ഓരോ മെഗാ വിജയിക്കും 40,000 ദിർഹമിെൻറ ഗോൾഡ് വൗച്ചറും നാലു വിജയികൾക്ക് 10,000 ദിർഹമിെൻറ ഗോൾഡ് വൗച്ചറുകളുമാണ് സമ്മാനമായി നൽകുന്നത്.
യു.എ.ഇയിലെ റസ്റ്റാറൻറ്, കഫറ്റീരിയ ഉടമസ്ഥർക്ക് വളരെ ലളിതമായി മൂന്നു കാർട്ടൻ റെയിൻബോ കാറ്ററിങ് പാലോ അല്ലെങ്കിൽ ഒരു കാർട്ടൺ 410 ഗ്രാം ഏലക്കായ പാലോ വാങ്ങുന്നതിലൂടെ സെയിൽസ് മാൻമാർ വഴി ലഭിക്കുന്ന കൂപ്പണിലൂടെയാണ് നറുക്കെടുപ്പിനു അവസരം ലഭിക്കുന്നത്. നറുക്കെടുപ്പിൽ ഷാർജ എക്കൊണോമിക് നറുക്കെടുപ്പ് വിഭാഗം പ്രതിനിധികളായ ഹംദ അബ്ദുല്ല അൽ സുവൈദി, ബദരിയ അൽ ധൻഹാനി, ചോയ്ത്രം സെയിൽസ് മാനേജർ നാസർ അഹമദ് എന്നിവർ പങ്കെടുത്തു.

