Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ്​ ഹംദാ​െൻറ...

ശൈഖ്​ ഹംദാ​െൻറ ഇരട്ടക്കുട്ടികൾക്ക്​ സമ്മാനവുമായി ഹോളിവുഡ്​ താരം വിൽസ്​മിത്ത്​

text_fields
bookmark_border
ശൈഖ്​ ഹംദാ​െൻറ ഇരട്ടക്കുട്ടികൾക്ക്​ സമ്മാനവുമായി ഹോളിവുഡ്​ താരം വിൽസ്​മിത്ത്​
cancel

ദുബൈ: ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ ഇരട്ടക്കുട്ടികൾക്ക്​ ഹോളിവുഡ്​ സൂപർതാരം വിൽ സ്​മിത്തി​െൻറ സമ്മാനം. റാശിദ്​ രാജകുമാരൻ, ശൈഖ രാജകുമാരി എന്നെഴുതിയ സമ്മാനമാണ്​ ഹംദാ​െൻറ പേരിൽ വിൽസ്​മിത്ത്​ അയച്ചത്​. നന്ദി അറിയിച്ച്​ ശൈഖ്​ ഹംദാനാണ്​ ചിത്രങ്ങൾ ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്​തത്​.

കഴിഞ്ഞ ദിവസമാണ്​ ശൈഖ്​ ഹംദാനും ഭാര്യ ശൈഖ ശൈഖ ബിൻത്​ സഈദ്​ ബിൻ താനി ആൽ മക്​തൂമിനും ഇരട്ടക്കുട്ടികൾ പിറന്നത്​. ആൺകുഞ്ഞിന്​ റാശിദ്​ ബിൻ ഹംദാൻ ബിൻ മുഹമ്മദ്​ ആൽ മക്​തൂം എന്നും പെൺകുഞ്ഞി​െൻറ ശൈഖ ബിൻത്​ ഹംദാൻ ബിൻ മുഹമ്മദ്​ ആൽ മക്​തൂം എന്നുമാണ്​ പേരിട്ടത്​. ബോളിവുഡ്​ താരം സഞ്​ജയ്​ ദത്ത്​ ഉൾപെടെയുള്ള താരങ്ങൾ നേരത്തെ ആശംസ അറിയിച്ചിരുന്നു.

ആദ്യമായല്ല ഹംദാന്​ വിൽ സ്​മിത്ത് സമ്മാനം നൽകുന്നത്​. മുൻപ്​ ബൈക്ക്​ സമ്മാനമായി നൽകിയിരുന്നു. വിൽസ്​മിത്തി​െൻറ ബൈക്കിനെ 'സ്​കോട്ടി' എന്ന്​ വിളിക്കും എന്ന കമ​േൻറാടെ ചിത്രങ്ങ​ൾ ഹംദാൻ ഇൻസ്​റ്റയിൽ പങ്കുവെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh HamdanWill Smith
News Summary - Will Smith plays doting uncle to Sheikh Hamdan's twins, sends adorable gifts
Next Story