ടൂറിസം മേഖലയിൽ നിക്ഷേപത്തിന് സാധ്യമായതെല്ലാം ചെയ്യും -മന്ത്രി റിയാസ്
text_fieldsഷാർജ: കേരളത്തിന്റെ ടൂറിസം മേഖലയിലേക്ക് സ്വകാര്യ നിക്ഷേപമെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രിതന്നെ എഴുതിയ ‘കേരള ടൂറിസം: ചരിത്രവും, വർത്തമാനവും’ എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. മന്ത്രി മുഹമ്മദ് റിയാസ് എഴുതിയ പുസ്തകം കേരളത്തിന്റെ ടൂറിസം മേഖലയുടെ പ്രതീക്ഷയാണെന്ന് ആദ്യകോപ്പി സ്വീകരിച്ച യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ഷാർജ രാജകുടുംബാംഗം ശൈഖ് അബ്ദുൽ അസീസ് ബിൻ ജമാൽ അൽ ഖാസിമിയാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്. ടൂറിസം മേഖലയിലേക്ക് സ്വകാര്യ നിക്ഷേപകരെ ആകർഷിക്കാൻ ഈമാസം 16ന് നിക്ഷേപ സംഗമം സംഘടിപ്പിക്കുമെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

