Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാട്ടുതീ: യു.എ.ഇ...

കാട്ടുതീ: യു.എ.ഇ സഹായത്തിന്​ നന്ദിയറിയിച്ച്​ ​ഗ്രീക്ക്​ പ്രധാനമന്ത്രി

text_fields
bookmark_border
കാട്ടുതീ: യു.എ.ഇ സഹായത്തിന്​ നന്ദിയറിയിച്ച്​ ​ഗ്രീക്ക്​ പ്രധാനമന്ത്രി
cancel

ദുബൈ: കാട്ടുതീ പടർന്നുപിടിച്ചപ്പോൾ നൽകിയ സഹായങ്ങൾക്ക്​ യു.എ.ഇയെ നന്ദിയറിയിച്ച്​ ഗ്രീക്ക്​ പ്രധാനമന്ത്രി കിര്യാ​കോസ് മിത്​സോതകിസ്​.

അബൂദബി കിരീടാവകാശിയും സായുധസേന ഡെപ്യൂട്ടി സുപ്രീംകമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാനെ ഫോണിൽ വിളിച്ചാണ്​ കൃതജ്ഞത രേഖപ്പെടുത്തിയത്​. കാട്ടുതീ അണക്കുന്നതിന്​ ഉപകരണങ്ങളും അപകടത്തിൽപെട്ടവർക്ക്​ സഹായവുമാണ്​ യു.എ.ഇ ഗ്രീസിന്​ നൽകിയത്​.

യു.എ.ഇ സർക്കാറും എമിറേറ്റ്​സ്​ റെഡ്​ ക്രസൻറും ചേർന്നാണ്​ അടിയന്തരസഹായം എത്തിച്ചത്​. ഇരുനേതാക്കളും രാജ്യങ്ങളുടെ പൊതു വിഷയങ്ങളും ചർച്ചചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wildfire
News Summary - Wildfire: Greek PM thanks UAE for help
Next Story