‘വൈൽഡ് ദുബൈ’ ഡോക്യുമെൻററി ഒക്ടോബറിൽ
text_fieldsദുബൈ: ദുബൈ എമിറേറ്റിലെ വന്യജീവികളെ കുറിച്ചുള്ള ഡോക്യുമെൻററി ‘വൈൽഡ് ദുബൈ’ ഡിസ്കവറി ചാനൽ ഒക്ടോബറിൽ സംപ്രേഷണം ചെയ്യും.
യു.കെ ആസ്ഥാനമായ പ്ലിംസോൾ പ്രൊഡക്ഷൻസ് നിർമിച്ച ഡോക്യുമെൻററി ഒാർബിറ്റ് ഷോടൈം നെറ്റ്വർക് (ഒ.എസ്.എൻ) ആണ് മിഡിലീസ്റ്റിൽ സംപ്രേഷണം ചെയ്യുക.
യു.എ.ഇയിലെ ഏറ്റവും വലിയ നഗരമായ ദുബൈയിലെ വന്യജീവികളെയും ഒട്ടകയോട്ട മത്സരം, ഫാൽക്കൺറി തുടങ്ങി പൈതൃകം പ്രതിഫലിപ്പിക്കുന്ന മത്സരങ്ങളെയും ഡോക്യുമെൻററി ദൃശ്യവത്കരിക്കും.
മുെമ്പാരിക്കലും കാണാത്ത ദുബൈയുടെ വശം ഡോക്യുമെൻററി പുറത്തുകൊണ്ടുവരുമെന്ന് ഡിസ്കവറി മിന മേഖല വൈസ് പ്രസിഡൻറും ജനറൽ മാനേജറുമായ അമൻഡ ടേൺബുൾ പറഞ്ഞു. മരുഭൂമിയുടെ സൗന്ദര്യവും പ്രശാന്തതയുമാണ് താൻ ഡോക്യുമെൻററിയിൽ പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ അവിശ്വസനീയമായ ജൈവവൈവിധ്യവും വ്യത്യസ്ത ആവാസ വ്യവസ്ഥകളും തന്നെ അത്ഭുതപ്പെടുത്തിയതായും പ്ലിംസോൾ പ്രൊഡക്ഷൻസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡോ. മാർത്ത ഹോംസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
