'വിക്കി അറേബ്യ' സമ്മേളനത്തിന് ദുബൈയിൽ തുടക്കം
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയിൽ ആരംഭിച്ച ‘വിക്കിഅറേബ്യ’ സമ്മേളനത്തിലെ അതിഥികൾ
ദുബൈ: അറബിക് ഭാഷയിൽ വിക്കിപീഡിയ കൈകാര്യം ചെയ്യുന്നവരുടെ കൂട്ടായ്മയായ 'വിക്കി അറേബ്യ'യുടെ സമ്മേളനത്തിന് ദുബൈ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയിൽ തുടക്കം.
കൂട്ടായ്മയിലെ അംഗങ്ങൾക്കിടയിൽ ആശയ വിനിമയത്തിനുള്ള വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ഡയറക്ടർ ജനറൽ ഹലാ ബദ്രി ഉൾപ്പെടെ യു.എ.ഇയുടെ സാംസ്കാരിക മേഖലയിലെ നിരവധി ബുദ്ധിജീവികളും പ്രഭാഷകരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. വിക്കി ഡേറ്റ, വിക്കി സോഴ്സ്, വിക്കി കോമൺസ് എന്നിവയടക്കം വിവിധ വിക്കിമീഡിയ പ്രോജക്ടുകളെക്കുറിച്ച് യുവാക്കൾക്കും വിദ്യാർഥികൾക്കും അവബോധം സൃഷ്ടിക്കാൻ ശിൽപശാലകൾ പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
കോൺഫറൻസ് അജണ്ടയിൽ വിക്കിമീഡിയ മേഖലയെയും പൊതുവെ ക്രിയേറ്റിവ് മേഖലയെയും സംബന്ധിക്കുന്ന വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിപാടികളിലേക്ക് എല്ലാവർക്കും പ്രവേശനം സൗജന്യമാണ്. എന്നാൽ, പങ്കെടുക്കുന്നവർ ദുബൈ എമിറേറ്റ്സ് ലിറ്ററേച്ചർ ഫൗണ്ടേഷന്റെ വെബ്സൈറ്റിൽ വിക്കിഅറേബ്യ-2022 വെബ്പേജിൽ ഓരോ സെഷനും പ്രത്യേകം രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

