ഇനി വൈഫ്ലൈ യാത്ര; വിമാനത്തിൽ അതിവേഗ ഇൻറർനെറ്റ് ലഭ്യമാക്കാൻ ഇത്തിഹാദ്
text_fieldsഅബൂദബി: യാത്രക്കിടെ യുട്യൂബ് വീഡിയോകളും ഫേസ്ബുക്ക് പോസ്റ്റുകളും വാട്ട്സാപ്പ് സന്ദേശങ്ങളും കാണാവുന്ന തരത്തിൽ ഇത്തിഹാദ് വിമാനങ്ങളിൽ അതിവേഗ ഇൻറർനെറ്റ് സൗകര്യം അവതരിപ്പിക്കുന്നു. 2018 അവസാനത്തോടെയാണ് ഇൗ ‘വൈഫ്ലൈ’ സംവിധാനം നടപ്പാവുക. ഇതോടെ ഇത്രയും വേഗതയുള്ള ഇൻറർനെറ്റ് സൗകര്യം നൽകുന്ന ആദ്യ വിമാനക്കമ്പനിയാകും ഇത്തിഹാദ്.
യഹ്സാറ്റ് സാറ്റലൈറ്റ് ഒാപറേറ്ററുമായും ഡു ടെലികോം കമ്പനിയുമായും സഹകരിച്ചാണ് ‘വൈഫ്ലൈ’ സൗകര്യം ഒരുക്കുക. സ്വയ്ഹാൻ മരുഭൂമിയിൽ ഇതിനുള്ള പരിക്ഷണങ്ങൾ വ്യാഴാഴ്ച സംഘടിപ്പിച്ചു. വിമാനയാത്രക്കാരുടെ മൊബൈൽ ഫോണുകളിലും ടാബ്ലറ്റുകളിലും കമ്പ്യൂട്ടറുകളിലും സെക്കൻറിൽ 50 മെഗാബൈറ്റ് സ്പീഡിൽ ഇൻറർനെറ്റ് ഡാറ്റ ലഭ്യമാക്കാൻ സാധിക്കുമെന്ന് ഇൗ പരീക്ഷണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
വിമാനത്തിെൻറ വാൽച്ചിറകിെൻറ സമീപത്ത് ഉറപ്പിക്കുന്ന കുംഭഗോപുരത്തിലെ രണ്ട് ആൻറിനകളും വിമാനത്തിനകത്ത് സ്ഥാപിക്കുന്ന വൈഫൈ റൂട്ടറുകളും ഉപയോഗിച്ചായിരിക്കും വിമാനത്തിൽ വൈഫൈ ലഭ്യമാക്കുക. ചെറിയ കണ്ടെയ്നർ യൂനിറ്റിൽ ആൻറിനകൾ സ്ഥാപിച്ചാണ് വ്യാഴാഴ്ച പരീക്ഷണം നടത്തിയത്. അടുത്ത മാസം നടക്കുന്ന ദുബൈ എയർ ഷോയിൽ സംവിധാനം ഘടിപ്പിച്ച ഇത്തിഹാദ് വിമാനം പ്രദർശിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഡു വൈഫൈ സംവിധാനങ്ങളുടെ സുരക്ഷാക്രമീകരണങ്ങൾ ഉപയോഗിച്ച് സൈബർ ആക്രമണങ്ങളിൽനിന്ന് ഇൗ സാേങ്കതികവിദ്യയെ സുരക്ഷിതമാക്കുമെന്ന് ഡു ചീഫ് ഇൻഫ്രാ സ്ട്രക്ചർ ഒാഫിസർ സലീം ആൽ ബലൂഷി പറഞ്ഞു. ഇതിനായി ഫയർവാളുകളും ട്രോജൻ ഡിറ്റക്ഷൻ സംവിധാനവും ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാനയാത്രയിൽ യാത്രക്കാർ വൈഫൈ കണക്ഷൻ ആഗ്രഹിക്കുന്നുവെന്ന് പഠനങ്ങളിൽ വ്യക്തമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
