ഭാര്യയെ പിടി കൂടാൻ പർദ ധരിച്ച് ഭർത്താവ്: കേസ് കോടതിയിൽ
text_fieldsദുബൈ: ഭാര്യക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന് സംശയിച്ച് പർദയുമിട്ട് പിടിക്കാനിറങ്ങി പൊലീസ് പിടിയിലായ ഇന്ത്യൻ യുവാവിെൻറ കേസ് കോടതിയിൽ. പർദയും നിഖാബും ധരിച്ച് മെട്രോ ട്രെയിനിൽ കയറുന്നതിനിടെയാണ് യുവാവ് കുടുങ്ങിയത്. തെൻറ ഭാര്യ ഒരു പുരുഷനുമായി ഫോണിൽ സംസാരിക്കുന്നതു കേട്ടുവെന്നും അവരിരുവരും ഏതോ മെട്രോ സ്റ്റേഷനിൽ വെച്ച് കണ്ടുമുട്ടാൻ തീരുമാനിച്ചതിനാൽ കൈയോടെ പിടികൂടാനാണ് താൻ വേഷം മാറിയിറങ്ങിയതെന്നുമാണ് യുവാവിെൻറ വാദം. ഇതിനായി ദേരയിലെ കടയിൽ നിന്ന് പർദയും വസ്ത്രങ്ങളുമെല്ലാം വാങ്ങിയാണ് ഇയാൾ ഇറങ്ങിയത്.
മെട്രോ സ്റ്റേഷനിലെത്തി ട്രെയിൻ കയറുന്നതിനിടെ നടപ്പിെൻറ രീതിയിൽ സംശയം തോന്നിയ പൊലീസുകാരൻ മുഖാവരണം മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പിടികൂടുകയും ചെയ്തു. കോടതിയിൽ കേസ് പരിഗണിക്കവെ നിരപരാധിയാണെന്ന് വാദിച്ചെങ്കിലും രണ്ടായിരം ദിർഹം പിഴ ഇൗടാക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. എന്നാൽ പ്രതിക്ക് കൂടിയ ശിക്ഷ നൽകണമെന്നും നാടുകടത്തണമെന്നും പ്രോസിക്യുഷൻ വാദിച്ചു. എന്നാൽ തനിക്ക് ദുരുദ്ദേശങ്ങളൊന്നുമില്ലായിരുന്നുവെന്നും ഭാര്യ തന്നെ വഞ്ചിക്കുന്ന സംശയത്താൽ അതു കണ്ടെത്തുന്നതിന് അവർ അറിയാതെ പിന്തുടരുക മാത്രമാണ് ചെയ്തതെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. കേസ് ഇൗ മാസം അവസാനത്തേക്ക് മാറ്റിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
