റാസല്‍ഖൈമയില്‍ പരക്കെ മഴ
text_fieldsമഴയിൽ കടപുഴകിയ മരം നീക്കുന്ന തൊഴിലാളികൾ
റാസല്‍ഖൈമ: വ്യാഴാഴ്ച റാസല്‍ഖൈമയില്‍ പരക്കെ മഴ ലഭിച്ചു. കേരളത്തിലെ തുലാവര്‍ഷത്തെ അനുസ്മരിപ്പിക്കും വിധം ബുധനാഴ്ച രാത്രിയോടെ ഇടിമിന്നലിന്റെയും അകമ്പടിയോടെയാണ് മഴ തുടങ്ങിയത്.
രാത്രി പെയ്തൊഴിഞ്ഞ മഴ വ്യാഴാഴ്ച പുലര്‍ച്ചയോടെ കനത്ത രീതിയില്‍ വീണ്ടുമെത്തുകയായിരുന്നു. രാവിലെ 11 മണിവരെ റാസല്‍ഖൈമയിലെ എല്ലാ പ്രദേശങ്ങളിലും മഴ ലഭിച്ചു. ഉച്ചയോടെ ആകാശം തെളിഞ്ഞു. ശുഹദാ സ്ട്രീറ്റില്‍ എമിറേറ്റ്സ് റോഡ് എക്സിറ്റ് മേഖലയില്‍ റോഡ് തകര്‍ന്നത് ഗതാഗത തടസ്സം സൃഷ്ടിച്ചു.
ശക്തമായ മഴയില്‍ റാക് ശുഹാദ റോഡിലുണ്ടായ മണ്ണിടിച്ചില്‍
ജസീറ റാക് സെറാമിക്സിന് പിറകുവശത്തെ റോഡില്‍ വെള്ളക്കെട്ട് വാഹനയാത്രക്കും കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചു. താഴ്ന്ന പ്രദേശങ്ങളിലും ചില റൗണ്ടെബൗട്ടുകളിലും വെള്ളക്കെട്ടുണ്ടായതൊഴിച്ചാല് മഴയെത്തുടര്‍ന്ന് മറ്റു അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

