Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ...

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​കാ​ര​ങ്ങ​ൾ അ​റി​യാ​ൻ ആ​ർ.​ടി.​എ

text_fields
bookmark_border
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​കാ​ര​ങ്ങ​ൾ അ​റി​യാ​ൻ ആ​ർ.​ടി.​എ
cancel

ദു​ബൈ: ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും വി​കാ​ര​ങ്ങ​ളും അ​റി​യാ​ൻ പു​തി​യ സം​വി​ധാ​ന​മൊ​രു​ക്കി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ്​ പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. ബി​ഗ് ഡേ​റ്റ​യു​ടെ​യും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും ശേ​ഖ​ര​ത്തി​ൽ​നി​ന്ന്​ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​താ​ണ്​ പ​ദ്ധ​തി. ആ​ർ.​ടി.​എ ആ​പ്​​ വ​ഴി​യും ബാ​ഹ്യ​സ്രോ​ത​സ്സു​ക​ളി​ൽ​നി​ന്നു​ള്ള ഡേ​റ്റ ഉ​പ​യോ​ഗി​ച്ചും വി​വി​ധ ഗ​താ​ഗ​ത​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ളും ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടും. വി​വി​ധ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നും അ​വ​രു​ടെ സം​തൃ​പ്​​തി​യും സ​ന്തോ​ഷ​വും വ​ർ​ധി​പ്പി​ച്ച്​ റേ​റ്റി​ങ്​ ഉ​യ​ർ​ത്തു​ന്ന​തി​നാ​ണ്​ പ​ദ്ധ​തി​യെ​ന്ന്​ ആ​ർ.​ടി.​എ അ​റി​യി​ച്ചു.

നി​ശ്ചി​ത കീ​വേ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ താ​ര​ത​മ്യം ചെ​യ്​​ത്​ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച്​ ആ​ലോ​ചി​ക്കു​ക. പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​​ടെ ആ​ർ.​ടി.​എ​യു​ടെ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട മേ​ഖ​ല​ക​ൾ ക​ണ്ടെ​ത്താ​നും നി​ല​വി​ലു​ള്ള പ്ര​ശ്​​ന​ങ്ങ​ൾ തി​രി​ച്ച​റി​യാ​നും ക​ഴി​യു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:consumersocial media
News Summary - Who wants to know the feelings of consumers through social media R.T.A
Next Story