‘ഇന്നലെ മയങ്ങുമ്പോൾ’ ശ്രദ്ധേയമായി
text_fieldsഎം.എസ്. ബാaബുരാജിന്റെ സ്മരണാർഥം ദുബൈയിൽ
സംഘടിപ്പിക്കപ്പെട്ട ‘ഇന്നലെ മയങ്ങുമ്പോൾ’ പരിപാടി
ദുബൈ: ഫോക്ലോർ സയാസി അക്കാദമിയിൽ ‘ഇന്നലെ മയങ്ങുമ്പോൾ’ എന്ന പേരിൽ സംഘടിപ്പിച്ച ‘തീമാറ്റിക് ബയോ മ്യൂസിക്കൽ ഡ്രാമ’ ശ്രദ്ധേയമായി. എം.എസ് ബാബുരാജിന്റെ ജീവിതവും സംഗീതവും നാടകീയ അനുഭവങ്ങളും സമന്വയിപ്പിച്ച് മലബാർ പ്രവാസി(യു.എ.ഇ) ആണ് പരിപാടി സംഘടിപ്പിച്ചത്. ടീം ഈവൻടൈഡ്സിന്റെ കാസെറ്റ് ക്ലാസിക് പരമ്പരയിലെ 11ാത്തെ പരിപാടിയായാണ് അവതരിപ്പിച്ചത്. ബാബുരാജ് സ്മരണാർഥം നടത്തിയിരുന്ന ‘നമ്മുടെ സ്വന്തം ബാബുക്ക’ പരിപാടിയുടെ രണ്ടാം ഭാഗമായാണിത് ഒരുക്കിയത്. ചലച്ചിത്ര പിന്നണി ഗായകൻ കെ.കെ നിഷാദ്, സോണിയ നിസാം, മുസ്തഫ മാത്തോട്ടം, അഭി വേങ്ങര, യൂസഫ് കാരക്കാട് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. പാടിയും പറഞ്ഞും സംവിധായകൻ യാസിർ ഹമീദ് പരിപാടിയുടെ അവതാരകനായി. സിത്താറും തബലയും ഹാർമോണിയവും പുല്ലാങ്കുഴലും ഒപ്പം കീബോർഡും ഗിറ്റാറും റിഥം പാഡുമായി വാദകരായ സലീൽ മലപ്പുറം, അനീഷ്, ജസ്റ്റിൻ, സത്യജിത്, രാഗേഷ്, അജിത് വിക്രമൻ എന്നിവരും വേദിയിലെത്തി.
മലബാർ പ്രവാസി പ്രസിഡന്റ് അഡ്വ.അസീസ് തോലേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരി ജമീൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പോൾ ടി. ജോസഫ്, ബഷീർ തിക്കോടി, ബി.എ നാസർ, അഡ്വ. മുഹമ്മദ് സാജിദ്, ഡോ. ബാബു റഫീഖ്, പുന്നക്കൻ മുഹമ്മദ് അലി, നാസർ ബേപ്പൂർ, മുഹമ്മദ് അലി, മുരളി കൃഷ്ണൻ, ചന്ദ്രൻ, ജലീൽ മഷൂർ, ഷീല പോൾ തുടങ്ങിയവർ സംസാരിച്ചു. മലബാർ പ്രവാസി വൈസ് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ മൊയ്തു കുറ്റ്യാടി സ്വാഗതവും സെക്രട്ടറി ശങ്കർ നാരായൺ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

