ഇനി ഫോൺവിളി വരുമ്പോൾ അറിയാം, ഏത് കമ്പനിയാണെന്ന്
text_fieldsദുബൈ: തിരക്കിട്ട നേരങ്ങളിൽ ചില ഫോൺ വിളികൾ തേടിവരാറുണ്ട്. നമ്മുടെ ഫോണിൽ സേവ് ചെയ്യാത്ത ലാൻഡ് ലൈൻ അല്ലെങ്കിൽ മൊബൈൽ നമ്പറിൽനിന്നാകും വിളി. ഏതെങ്കിലും കമ്പനിയുടെ പുതിയ ഉൽപന്നം പരിചയപ്പെടുത്താനോ സേവനത്തെ കുറിച്ച് അറിയിക്കാനോ ആകും വിളി. പലപ്പോഴും ഫോണെടുത്താലാണ് കാര്യം അറിയുക. ഇത്തരത്തിൽ വരുന്ന ഫോൺവിളികൾ ചിലപ്പോഴെങ്കിലും തിരക്കിനിടയിൽ അലോസരമാകാറുണ്ട്. എന്നാൽ ഇതിന് പരിഹാരവുമായി യു.എ.ഇ ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റി (ടി.ഡി.ആർ.എ) രംഗത്തുവന്നിരിക്കയാണ്. പുതിയ സംവിധാനത്തിലൂടെ ഫോൺവിളി വരുമ്പോൾ തന്നെ അറിയാം ഏതു കമ്പനിയിൽനിന്നാണ് വിളിക്കുന്നതെന്ന്.
പദ്ധതി ഘട്ടംഘട്ടമായി എല്ലാ മേഖലകളിലും പൂർത്തിയാക്കുമെന്ന് അധികൃതർ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. 'കാശിഫ്' എന്നുപേരിട്ട പദ്ധതിയിലൂടെ ഇൻകമിങ് കാളുകളുടെ ഉടമയെ തിരിച്ചറിയാനാകും. പുതിയ ഫീച്ചർ താമസക്കാർക്ക് ലഭിക്കുന്ന അജ്ഞാത കോളുകളുടെ എണ്ണം കുറക്കുകയും ഇൻകമിങ് കാളിനോട് പ്രതികരിക്കുന്നതിനുമുമ്പ് വിളിക്കുന്നയാളുടെ കോൺടാക്റ്റിന്റെ വിവരം നൽകുകയും ചെയ്യുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

