Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിശ്ചയദാർഢ്യ വിഭാഗത്തിന് കടലാസ്വദിക്കാൻ വീൽചെയർ സൗകര്യം
text_fieldsbookmark_border
ബീച്ചിലെ വീൽചെയർ പ്രവർത്തനം അധികൃതർ പരിശോധിക്കുന്നു
ഷാർജ: പരന്നുകിടക്കുന്ന കടൽക്കാഴ്ചകൾ ആസ്വദിക്കാൻ വാർധക്യവും മറ്റു പരിമിതികളും തടസ്സമാകാതിരിക്കാൻ ആധുനിക സൗകര്യമുള്ള വീൽ ചെയറുകളുമായി ഷാർജ രംഗത്ത്.
നിശ്ചയദാർഢ്യ വിഭാഗത്തിലെയും പ്രായമായവരെയും സഹായിക്കാൻ എമിറേറ്റിലെ എല്ലാ ബീച്ചുകളിലും പ്രത്യേക വീൽചെയറുകൾ ഏർപ്പെടുത്തുമെന്നും ഇവരെ ശുശ്രൂഷിക്കാൻ ബീച്ചുകളിൽ തൊഴിലാളികളെ വിന്യസിക്കുമെന്നും അൽ തിക്ക ക്ലബ് ഫോർ ഹാൻഡിക്യാപ്ഡ് ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. താരിഖ് സുൽത്താൻ ബിൻ ഖാദിം പറഞ്ഞു. അൽ ഹംറിയ ബീച്ചിലാണ് വീൽചെയറുകൾ ആദ്യം രംഗത്തിറക്കിയത്.
സൗകര്യം പൂർത്തിയാകുന്ന മുറക്ക് മറ്റു ബീച്ചുകളിലും ചക്രക്കസേരകൾ സേവനത്തിനെത്തും.ഇതോടെ ബീച്ചുകളിൽ എത്തുന്ന ഇത്തരക്കാർക്ക് ബുദ്ധിമുട്ടില്ലാതെ കടൽക്കാഴ്ചകൾ കാണാനാകും.
Next Story

