Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബാലികയോട്​...

ബാലികയോട്​ വാട്ട്​സ്​ആപ്പിൽ നഗ്​നചിത്രം ആവശ്യപ്പെട്ട അധ്യാപകൻ അറസ്​റ്റിൽ

text_fields
bookmark_border
Whatsapp-for-PC
cancel

ദുബൈ: വിദ്യാർഥിനിയോട്​ വാട്ട്​സ്​ആപ്പിലൂടെ നഗ്​നചിത്രങ്ങൾ അയച്ചു നൽകാൻ ആവശ്യപ്പെ​െട്ടന്ന കേസിൽ അധ്യാപകൻ അറസ്​റ്റിൽ.   ദേരയിലെ സ്വകാര്യ സ്​കൂളിലെ കമ്പ്യുട്ടർ അധ്യാപകനായ ഫിലിപ്പൈൻസ്​ സ്വദേശിക്കെതിരെയാണ്​ 11 വയസുള്ള അറബ്​ വിദ്യാർഥിനിയോട്​   ഹീനമായ ആവശ്യം ഉന്നയിച്ചുവെന്ന ആരോപണം. കുട്ടിയുടെ സ്വഭാവത്തിലും മനോനിലയിലും വ്യത്യാസം ശ്രദ്ധയിൽപ്പെട്ട അധ്യാപിക ഉമ്മയെ ഇക്കാര്യം അറിയിച്ചിരുന്നു.  ശരീരവേദനയുണ്ടെന്ന്​ എപ്പോഴും പറഞ്ഞിരുന്ന കുട്ടി ആത്​മഹത്യ ചെയ്യുമെന്ന്​ കൂട്ടുകാരികളോടും പറഞ്ഞിരുന്നു. 

തുടർന്ന്​ നടത്തിയ നിരീക്ഷണത്തിൽ എന്തോ വിഷമം മൂലം കുട്ടി സമ്മർദം അനുഭവിക്കുന്നതായി ബോധ്യപ്പെട്ടു. സ്​കൂൾ വിട്ടു വന്ന ശേഷം അധ്യാപകൻ വാട്ട്​സ്​ആപ്പിലൂടെ അനാശ്യാസകരമായ സന്ദേശങ്ങൾ അയക്കുന്നത്​ കണ്ടെത്തുകയായിരുന്നു. രഹസ്യഭാഗങ്ങളുടെ ചിത്രമെടുത്ത്​ അയക്കണമെന്നായിരുന്നു ആവശ്യം.  തുടർന്ന്​ സ്​കൂളുമായി ബന്ധപ്പെടുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.  വിദഗ്​ധ സംഘം കുട്ടിയിൽ നിന്ന്​ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം പ്രതിയെ പൊലീസ്​ അറസ്​റ്റു ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newswhatspp
News Summary - whatspp-uae-gulf news
Next Story