Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാട്സാപ്പ് സന്ദേശങ്ങള്‍ തെളിവായി; 1,20,000 ദിര്‍ഹം കടം തിരികെ നല്‍കാന്‍ ഉത്തരവ്

text_fields
bookmark_border
വാട്സാപ്പ് സന്ദേശങ്ങള്‍ തെളിവായി; 1,20,000 ദിര്‍ഹം കടം തിരികെ നല്‍കാന്‍ ഉത്തരവ്
cancel

അബൂദബി: കടമായി വാങ്ങിയ തുക തിരികെ നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന്, വാട്സാപ്പ് ചാറ്റുകള്‍ നിര്‍ണായക തെളിവായി സ്വീകരിച്ച് അബൂദബി കുടുംബ, സിവില്‍, അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഉത്തരവിട്ടു. 1,20,000 ദിര്‍ഹം കടവും മുന്‍കൂര്‍ പണവും തിരികെ നല്‍കാനും, മറ്റ് നഷ്ടപരിഹാരമായി 15,000 ദിര്‍ഹം നല്‍കാനുമാണ് കോടതി ഉത്തരവിട്ടത്. ഇതിനുപുറമെ കോടതി ചെലവുകളും എതിര്‍കക്ഷി വഹിക്കണം.

കടം വാങ്ങി തിരിച്ചടക്കാതിരുന്ന വ്യക്തി നല്‍കിയ വിശദീകരണങ്ങളും വാട്സാപ്പിലെ മെസേജുകളും പരിശോധിച്ചാണ് കോടതിയുടെ അന്തിമ വിധി. തനിക്ക് ലഭിച്ച തുക അടിയന്തര ആവശ്യത്തിനായാണ് കടം വാങ്ങിയതെന്നും, തിരിച്ചടക്കാന്‍ തയാറാണെങ്കിലും പ്രതിസന്ധികള്‍ കാരണം സാധിച്ചില്ലെന്നുമായിരുന്നു പ്രതിയുടെ വാദം.

എന്നാല്‍ പണം കൈപ്പറ്റിയതും അത് തിരികെ നല്‍കാമെന്ന് പലതവണ ഉറപ്പുനല്‍കിയതും വാട്സാപ്പ് സന്ദേശങ്ങളിലൂടെ വ്യക്തമാണെന്ന് കോടതി കണ്ടെത്തി. പണം വൈകിയതിലൂടെ പരാതിക്കാരനുണ്ടായ സാമ്പത്തിക നഷ്ടവും മാനസിക ബുദ്ധിമുട്ടുകളും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാണ് സിവില്‍ നിയമപ്രകാരമുള്ള നഷ്ടപരിഹാര ഉത്തരവ് പുറപ്പെടുവിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - WhatsApp messages as evidence: Order to repay 120,000 dirhams
Next Story