പ്രതിശ്രുത വധുവിനെ വാട്സാപ്പിൽ ‘വിഢി’യെന്ന് വിളിച്ചു; യുവാവിന് രണ്ട് മാസം തടവും പിഴയും
text_fieldsഅബൂദബി: വാട്സാപ്പിലൂടെ പ്രതിശ്രുത വധുവിനെ വിഢിയെന്ന് വിശേഷിപ്പിച്ച യുവാവിനെ കോടതി ശിക്ഷിച്ചു. ജി.സി.സി. രാജ്യങ്ങളിലൊന്നിലെ പൗരനായ യുവാവിനെയാണ് അബൂദബി കോടതി ശിക്ഷിച്ചത്. തമാശക്ക് ചെയ്തതാണെന്ന് യുവാവ് കോടതിയെ അറിയിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല. പരാമർശം ഗൗരവമായെടുത്ത യുവതി കേസ് ഫയൽ െചയ്യുകയായിരുന്നുരെണ്ട് മാസം തടവും 20000 ദിർഹം പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഇത്തരം നിരവധി കേസുകളാണ് യു.എ.ഇയിൽ ഉണ്ടായിെക്കാണ്ടിരിക്കുന്നത്. അപമാനകരമായ പരാമർശങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി നടത്തിയാൽ സൈബർ കുറ്റകൃത്യത്തിെൻറ പരിധിയിലാണ് വരിക. ഇതിന് 2.5ലക്ഷം മുതൽ പത്ത് ലക്ഷം വരെ ദിർഹം പിഴ നൽകേണ്ടിവരും.
