വാട്ട്സ്ആപ്പിൽ ഭാര്യയെ അവഹേളിച്ചയാളെ പിഴ ഇൗടാക്കി നാടുകടത്താൻ വിധി
text_fieldsദുബൈ: ഭാര്യയെ വാട്ട്സ്ആപ്പിലൂടെ അവഹേളിച്ചയാളെ നാടുകടത്താൻ ഷാർജ ഫെഡറൽ അപ്പീൽ കോടതി വിധി. 54 വയസുള്ള അറബ് പൗരനാണ് പ്രതി. ഭാര്യയുമായി വാക്കു തർക്കമുണ്ടാക്കിയ ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം വാട്ട്സ്ആപ്പിലൂടെ അവഹേളിക്കുന്ന ശകാര വർഷം തുടരുകയായിരുന്നു. 5000 ദിർഹം പിഴ ഇൗടാക്കാനാണ് ആദ്യം കോടതി വിധിച്ചിരുന്നത്. എന്നാൽ വിധിയെ എതിർത്ത പബ്ലിക് പ്രോസിക്യൂഷൻ രാജ്യത്തെ നിയമപ്രകാരം ഇയാളെ നാടുകടത്തണമെന്ന് വാദിക്കുകയായിരുന്നു. അത് അപ്പീൽ കോടതി അംഗീകരിച്ചു.
ദമ്പതിമാർ തമ്മിൽ അഭിപ്രായ വ്യത്യാസവും പിണക്കവുമെല്ലാം സംഭവിക്കുമെങ്കിലും അതിെൻറ പേരിൽ അവഹേളിക്കുന്നതും സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് അഭിഭാഷകയും നിയമോപദേഷ്ഠാവുമായ ഇമാൻ ബിൻ സബ്ത് പറഞ്ഞു. സമൂഹത്തെയും കുഞ്ഞുങ്ങളുടെ ഭാവിയേയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
