Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനടുറോഡിൽ വാഹനം നിന്നാൽ...

നടുറോഡിൽ വാഹനം നിന്നാൽ എന്തുചെയ്യണം?; നിർദേശങ്ങളുമായി അധികൃതർ

text_fields
bookmark_border
നടുറോഡിൽ വാഹനം നിന്നാൽ എന്തുചെയ്യണം?; നിർദേശങ്ങളുമായി അധികൃതർ
cancel

അ​ബൂ​ദ​ബി: ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന വാ​ഹ​നം റോ​ഡി​ൽ നി​ന്നു​പോ​യാ​ൽ പി​ന്നാ​ലെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​വാ​തി​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ത്തി​ലെ അ​പ​ക​ട വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചാ​ണ് പൊ​ലീ​സ് സു​ര​ക്ഷ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​പ​ക​ട​മു​ണ്ടാ​വു​ക​യോ നി​ന്നു​പോ​വു​ക​യോ ചെ​യ്താ​ൽ എ​ത്ര​യും വേ​ഗം വാ​ഹ​നം റോ​ഡ​രി​കി​ലേ​ക്ക് മാ​റ്റി ചേ​ർ​ത്തി​ട​ണം. വാ​ഹ​നം ത​ക​രാ​റി​ലാ​യ​താ​യി മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ക്ക​ണം. വേ​ഗ​ത്തി​ൽ പൊ​ലീ​സി​ന് വി​വ​രം അ​റി​യി​ക്കു​ക​യും വേ​ണം.

വാ​ഹ​നം ഓ​ടി​ച്ചു​കൊ​ണ്ടി​രി​ക്കേ ഫോ​ട്ടോ എ​ടു​ക്കു​ക, യാ​ത്ര​ക്കാ​രോ​ട് അ​ശ്ര​ദ്ധ​മാ​യി സം​സാ​രി​ക്കു​ക, മേ​ക്ക​പ്പ് ഇ​ടു​ക തു​ട​ങ്ങി ഡ്രൈ​വി​ങ്ങി​ലെ ശ്ര​ദ്ധ മാ​റ്റു​ന്ന കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത് അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​മെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ചാ​ൽ 800 ദി​ർ​ഹം പി​ഴ​യും ലൈ​സ​ൻ​സി​ൽ നാ​ലു ബ്ലാ​ക്ക് പോ​യ​ന്‍റും ശി​ക്ഷ ല​ഭി​ക്കും. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​നം കേ​ടാ​യാ​ൽ ഡ്രൈ​വ​ർ​മാ​ർ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ബൂ​ദ​ബി പൊ​ലീ​സ് മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി. ഹൈ​വേ​യി​ൽ പെ​ട്ടെ​ന്ന് വാ​ഹ​നം നി​ർ​ത്തു​ന്ന​ത് ഗു​രു​ത​ര അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. കേ​ടാ​യ വാ​ഹ​നം റോ​ഡി​ന്റെ ന​ടു​വി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് പ്ര​ദ​ർ​ശി​പ്പി​ച്ച് നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​തും ഇ​ത​ര​വാ​ഹ​ന​ങ്ങ​ൾ ഇ​തു​ക​ണ്ട് ലൈ​ൻ മാ​റി പോ​വു​ക​യും എ​ന്നാ​ൽ ഒ​രു വാ​ഹ​നം നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി ഈ ​വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ചു​ക​യ​റു​ന്ന​തി​ന്‍റെ​യും വി​ഡി​യോ പൊ​ലീ​സ് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ങ്കു​​വെ​ച്ചു. പൊ​ലീ​സ് പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ 500 ദി​ർ​ഹ​മാ​ണ് പി​ഴ ചു​മ​ത്തു​ക. കാ​ര​ണം കൂ​ടാ​തെ റോ​ഡി​നു ന​ടു​വി​ൽ വാ​ഹ​നം നി​ർ​ത്തി​യാ​ൽ 1000 ദി​ർ​ഹ​മാ​ണ് പി​ഴ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicles
News Summary - What to do if the vehicle stops in the middle of the road?; Authorities with instructions
Next Story