വിമാനയാത്രക്കാർ എന്തൊക്കെ കൊണ്ടുവരരുത്?
text_fieldsവിമാനയാത്രക്കാർ ലഗേജിലും ഹാൻഡ് ബാഗിലും സൂക്ഷിക്കാൻ പാടില്ലാത്ത വസ്തുക്കളുടെ പട്ടിക പുറത്തുവിട്ട് ദുബൈ വിമാനത്താവളം അധികൃതർ. യാത്രക്കാർക്ക് ഓർമപ്പെടുത്തൽ എന്ന രീതിയിലാണ് സമൂഹ മാധ്യമങ്ങളിലൂടെ പട്ടിക പ്രസിദ്ധീകരിച്ചത്.
നിർദേശങ്ങൾ
• മൊബൈൽ ഫോൺ, പഴ്സ്, വാച്ച്, താക്കോൽ പോലുള്ളവ കൈയിൽ കരുതുന്ന ഹാൻഡ് ബാഗിൽ സൂക്ഷിക്കുക
• ലാപ്ടോപ് പ്രത്യേക ബാഗിൽ സൂക്ഷിക്കുന്നതാവും ഉചിതം. ഇവ വിമാനത്താവളത്തിൽ സ്കാൻ ചെയ്യുമ്പോൾ പ്രത്യേക ട്രേയിൽ വെക്കുക
• ബെൽറ്റിന്റെ ബക്ക്ൾ, ലോഹങ്ങൾ ഉപയോഗിച്ച് നിർമിച്ചതാണെങ്കിൽ ഇവ അഴിച്ച് പ്രത്യേക ട്രേയിൽ വെക്കണം
• ഹീലുള്ള ചെരിപ്പുകളും ട്രേയിൽ വെക്കണം
• ദ്രാവക രൂപത്തിലുള്ള വസ്തുക്കൾ കാണാവുന്ന, തുറന്ന് അടക്കാവുന്ന രീതിയിലാക്കി ഹാൻഡ് ബാഗിൽ സൂക്ഷിക്കുക. 100 മില്ലി ലിറ്ററിൽ കൂടരുത്. മരുന്ന്, കുട്ടികളുടെ പാൽ, ഭക്ഷണം പോലുള്ളവക്ക് ഇളവുണ്ട്
അനുവദനീയമായതും അല്ലാത്തതും
• 0.3 ഗ്രാമിൽ കവിയാത്ത ലിഥിയം ബാറ്ററികൾ അനുവദനീയമാണ്. 2.7 ഡബ്ല്യു.എച്ചിൽ കവിയരുത്. ചെക്ക് ഇൻ ബാഗേജുകളിൽനി ന്ന് ബാറ്ററികൾ ഒഴിവാക്കണം. ഇവ ചെക്ക് ഇൻ കാബിനുകളിൽ കാണിക്കുകയും ചെയ്യണം
• അവയവങ്ങളുടെ പ്രവർത്തനത്തിനാവശ്യമായ വിഷരഹിതവും തീപിടിക്കാത്തതുമായ ഗാസ് സിലിണ്ടറുകൾ അനുവദിക്കും.
• ഹൈഡ്രോകാർബൺ ഗ്യാസ് കാട്രിഡ്ജ് അടങ്ങിയ ഹെയർ സ്റ്റൈലിങ് ഉപകരണങ്ങൾ ഒരെണ്ണം കരുതാം. എന്നാൽ, ഇത് വിമാന ത്തിനുള്ളിൽ ഉപയോഗിക്കരുത്. ഹെയർ സ്റ്റൈലിങ് ഉപകരണങ്ങൾക്കുള്ള സ്പെയർ ഗ്യാസ് കാട്രിഡ്ജുകൾ അനുവദിക്കില്ല.
• കൈയിൽ കരുതാവുന്ന ഇലക്ട്രോണിക് വസ്തുക്കളിലെ ലിഥിയം ബാറ്ററികൾ അനുവദനീയമാണ്.
മൊബൈൽ ഫോൺ, ലാപ്ടോപ്, ടാബ്, കാമറ തുടങ്ങിയവ ഉദാഹരണം. ഇത്തരത്തിലുള്ള 15 ഉപകരണങ്ങളിൽ കൂടുതൽ ഒരാൾ ക്ക് അനുവദിക്കില്ല.
കൂടുതൽ ശേഷിയുള്ള ബാറ്ററികളുള്ള ഉപകരണങ്ങളും അനുവദനീയമല്ല.
• പെർഫ്യൂം, ഹെയർ സ്പ്രേ, ആൽക്കഹോൾ അടങ്ങിയ മരുന്ന് തുടങ്ങിയവ കൊണ്ടുപോകാം.
• മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കുന്ന ഓക്സിജൻ, സിലിണ്ടറുകൾ എന്നിവ ഉപയോഗിക്കാം. സിലിണ്ടറുകൾ അഞ്ച് കിലോ യിൽ കൂടരുത്
• ബാറ്ററികളും പവർബാങ്കും ഹാൻഡ് ബാഗിലാണ് സൂക്ഷിക്കേണ്ടത്
• കാമറ, ഫോൺ, ലാപ് ടോപ് തുടങ്ങിയവയും ഹാൻഡ് ബാഗിൽ സൂക്ഷിക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

