Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎന്താണ്​ ബ്ലാക്ക്​...

എന്താണ്​ ബ്ലാക്ക്​ ഫംഗസ് ?

text_fields
bookmark_border
എന്താണ്​ ബ്ലാക്ക്​ ഫംഗസ് ?
cancel

ലോ​ക​ത്തെ വ​രി​ഞ്ഞു​മു​റു​ക്കി ഒ​ന്നി​ന്​ പു​റ​കെ ഒ​ന്നാ​യി പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ എ​ത്തു​ക​യാ​ണ്. ഇ​ക്കൂ​ട്ട​ത്തി​ലൊ​ന്നാ​ണ്​ മൂ​ക്കോ​ർ എ​ന്ന ബ്ലാ​ക്ക്​ ഫം​ഗ​സ്. വൈ​ദ്യ​ശാ​സ്​​ത്ര​രം​ഗ​ത്തെ പു​തു​മു​ഖ​മ​ല്ല ബ്ലാ​ക്ക്​ ഫം​ഗ​സ്. എ​ന്നാ​ൽ, കോ​വി​ഡ്​ ബാ​ധി​ച്ച​വ​രി​ൽ ബ്ലാ​ക്ക്​ ഫം​ഗ​സ്​ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ്​ രോ​ഗം വീ​ണ്ടും ച​ർ​ച്ച​യി​ലേ​ക്കെ​ത്തി​യ​ത്.

കു​മി​ൾ കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ്​ ബ്ലാ​ക്ക്​ ഫം​ഗ​സ്. മ​ണ്ണി​ലും ചീ​ഞ്ഞ​ഴു​കി​യ ഇ​ല​ക​ളി​ലും പ​ച്ച​ക്ക​റി​ക​ളി​ലും ചാ​ണ​ക​ത്തി​ലും എ​ല്ലാം സാ​ന്നി​ധ്യ​മു​ണ്ട്. പ​ക്ഷേ, ഇ​വ​ൻ അ​പൂ​ർ​വ​മാ​യി മാ​ത്ര​മാ​ണ്​ രോ​ഗ​ഹേ​തു​വാ​യി​രു​ന്ന​ത്. ഗ്ര​ഹ​ണ​കാ​ല​ത്ത്​ ത​ല​പൊ​ക്കു​ന്ന ഞാ​ഞ്ഞൂ​ലി​നെ പോ​ലെ ഈ ​കെ​ട്ട​കാ​ല​ത്ത്​ ബ്ലാ​ക്ക്​ ഫം​ഗ​സും മ​ര​ണ​വാ​ഹ​ക​നാ​യി. തൊ​ലി​പ്പു​റ​മെ​യു​ള്ള ചെ​റി​യ ക്ഷ​ത​ങ്ങ​ളി​ലൂ​ടെ​യോ മു​റി​വു​ക​ളി​ലൂ​െ​ട​യോ ഇ​വ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കാം.

വ​ള​രെ​വേ​ഗം പെ​റ്റു​പെ​രു​കും, വ്യാ​പി​ക്കും. പ​ക്ഷെ, മ​നു​ഷ്യ​രി​ൽ​നി​ന്നും മ​നു​ഷ്യ​രി​ലേ​ക്കു പ​ക​രു​ന്നി​ല്ല. ചെ​റി​യ വ്ര​ണം പോ​ലെ​യോ കു​മി​ള പോ​ലെ​യോ തു​ട​ങ്ങും. മൂ​ക്കും ക​ണ്ണും മൂ​ക്കി​നി​രു​വ​ശ​മു​ള്ള സൈ​ന​സു​ക​ളി​ലും മു​ഖ​ത്തും ക​ട​ന്നു​ക​യ​റാം.ആ​ക്ര​മി​ക്ക​പ്പെ​ട്ട ഭാ​ഗം ക​റു​പ്പു നി​റ​മാ​കു​ന്ന​താ​ണ്​ ബ്ലാ​ക്ക്​ ഫം​ഗ​സ് എ​ന്ന പേ​രു​വ​രാ​ൻ കാ​ര​ണം.

ചൂ​ടും ചു​വ​പ്പും ത​ടി​പ്പും അ​സ​ഹ്യ​മാ​യ വേ​ദ​ന​യും രോ​ഗം ബാ​ധി​ച്ച ഇ​ട​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടും. വ​യ​റു​വേ​ദ​ന​യും ചി​ല​ർ​ക്ക് അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. ഗു​രു​ത​ര​രോ​ഗ​മു​ള്ള​വ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ട​ണം. തു​ട​ക്ക​ത്തി​ൽ ആം​ഫോ​ടെ​റി​സി​ൻ ബി, ​പോ​സാ കൊ​ണ​സോ​ൾ, ഐ​സാ​വു കൊ​ണ​സോ​ൾ തു​ട​ങ്ങി​യ ആ​ൻ​റി ഫം​ഗ​ൽ മ​രു​ന്നു​ക​ൾ ഫ​ല​പ്ര​ദ​മാ​ണ്.

മ​രു​ന്നു​ക​ൾ തോ​ൽ​ക്കു​ന്നി​ട​ത്ത് ഓ​പ​റേ​ഷ​നി​ലൂ​ടെ ആ​ക്ര​മി​ക്ക​പ്പെ​ട്ട ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ നി​ർ​മാ​ർ​ജ​നം ചെ​യ്​​ത്​ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള അ​റ്റ​കൈ പ്ര​യോ​ഗ​ത്തി​ലാ​ണ്​ വൈ​ദ്യ​ലോ​കം.

പ്ര​മേ​ഹ​വും കോ​വി​ഡും വ​ന്ന​വ​ർ ശ്ര​ദ്ധി​ക്ക​ണം

കാ​ല​ങ്ങ​ളാ​യി ന​മ്മോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഈ ​ഫം​ഗ​സ് ഇ​ന്ത്യ​യി​ൽ ഇ​പ്പോ​ൾ മാ​ര​ക​മാ​യ​തി​നു പി​ന്നി​ൽ എ​ന്താ​ണു കാ​ര​ണം ? മൂ​ക്ക​ട​പ്പും നീ​ർ​ക്കെ​ട്ടും മു​ഖ​ത്തെ വീ​ക്ക​വു​മാ​യി തു​ട​ങ്ങു​ന്നു. ആ​ദ്യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു ക​റു​ത്ത പൊ​ട്ടോ പാ​ടോ ക​ണ്ടേ​ക്കാം. പ്ര​മേ​ഹ​ത്തി​െൻറ​യും കോ​വി​ഡി​െൻറ​യും പി​ന്നാ​മ്പു​റ ക​ഥ​യു​ള്ള ഒ​രാ​ളി​ൽ അ​ങ്ങ​നെ​യൊ​ന്നു ക​ണ്ടാ​ൽ സി.​ടി സ്കാ​ൻ, ബ​യോ​പ്സി എ​ന്നീ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്ത​ണം. ഇ​ന്ത്യ​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും, പ്ര​ത്യേ​കി​ച്ച്​ ഗ്രാ​മ​ങ്ങ​ളി​ൽ ഇ​ത്ത​രം പ​രി​ശോ​ധ​നാ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം രോ​ഗ​വ്യാ​പ്തി​ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ട്.

പ്ര​മേ​ഹ രോ​ഗം പ്ര​തി​രോ​ധ​ശേ​ഷി​യെ ന​ശി​പ്പി​ക്കു​മ്പോ​ൾ മ​റ്റു​രോ​ഗ​ങ്ങ​ൾ രോ​ഗി​യെ വേ​ഗം കീ​ഴ്പ്പെ​ടു​ത്തു​ന്ന​ത്​ കാ​ണാ​നാ​വും. എ​ന്തു​കൊ​ണ്ടെ​ന്നാ​ൽ പ്ര​മേ​ഹം എ​ല്ലാ രോ​ഗ​പീ​ഡ​ക​ളു​ടെ​യും മാ​താ​വാ​കു​ന്നു. കോ​വി​ഡി​​െൻറ ര​ണ്ടാം​വ​ര​വോ​ടെ ഇ​ക്കാ​ല​മ​ത്ര​യും നി​ശ്ശ​ബ്​​ദ​നാ​യി​രു​ന്ന ഈ ​കൊ​ല​യാ​ളി സ​ട​കു​ട​ഞ്ഞെ​ഴു​ന്നേ​റ്റി​രി​ക്കു​ന്നു. ബാ​ധി​ക്ക​പ്പെ​ട്ട​വ​രി​ൽ പാ​തി​യി​ലേ​റെ​പ്പേ​ർ മ​ര​ണ ക​വാ​ട​ങ്ങ​ൾ ക​ട​ന്ന്​ പോ​കു​ന്നു. ക​ഴി​ഞ്ഞ മേ​യ്മാ​സം അ​വ​സാ​ന​ത്തോ​ടെ ഇ​ന്ത്യ​യി​ൽ 11,000ൽ ​കൂ​ടു​ത​ൽ പേ​ർ ബ്ലാ​ക്ക്​ ഫം​ഗ​സ്​ ബാ​ധി​ച്ചു വൈ​ദ്യ​സ​ഹാ​യം തേ​ടി.

പ്ര​മേ​ഹ​ത്തി​െൻറ നി​യ​ന്ത്ര​ണ​മി​ല്ലാ​യ്മ​യും സ്​​റ്റി​റോ​യ്​​ഡി​െൻറ അ​ന​വ​സ​ര​ത്തി​ലു​ള്ള അ​മി​തോ​പ​യോ​ഗ​വും ഫം​ഗ​സ്​ വ്യാ​പ​ന​ത്തി​ന്​ കാ​ര​ണ​മാ​കു​ന്നു​ണ്ട്. അ​വ​സ​ര​ത്തി​ലും ശ്ര​ദ്ധ​യോ​ടെ​യും ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ സ്​​റ്റി​റോ​യ്​​ഡ്​ ജീ​വ​ൻ​ര​ക്ഷാ​ഔ​ഷ​ധ​മാ​ണ്. എ​ന്നാ​ൽ, രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​യ്ക്കു​ന്ന സ്​​റ്റി​റോ​യ്​​ഡു​ക​ൾ ചി​ല​ത​രം ശ​ല്യ​ക്കാ​ര​ന​ല്ലാ​ത്ത രോ​ഗാ​ണു​ക്ക​ൾ​ക്ക്​ ശ​ക്ത​നാ​കാ​നും പെ​റ്റു​പെ​രു​കാ​നു​മു​ള്ള പ്ര​ത​ല​ങ്ങ​ൾ ഒ​രു​ക്കു​ന്നു.

പ്ര​മേ​ഹ​നി​യ​ന്ത്ര​ണ​വും അ​വ​സ​രോ​ചി​ത​വും ശാ​സ്ത്രീ​യ​വു​മാ​യ സ്​​റ്റി​റോ​യ്​​ഡി​െൻറ​യും ആ​ൻ​റി​ബ​യോ​ട്ടി​ക​ളു​ടെ​യു ഉ​പ​യോ​ഗ​വും കൊ​ണ്ട്​ ബ്ലാ​ക്ക്​ ഫം​ഗ​സ് എ​ന്ന ക​റു​ത്ത മ​ര​ണ​ദൂ​ത​നെ ന​മു​ക്ക് ആ​ട്ടി​പ്പാ​യി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AsterBlack Fungus
News Summary - What is Black Fungus?
Next Story