ഖോര്ഫക്കാന് തീരത്ത് തിമിംഗലത്തിെൻറ ജഡം കരക്കടിഞ്ഞു
text_fieldsഷാര്‍ജ: ഖോര്ഫക്കാന് തുറമുഖത്തിന് സമീപം കൂറ്റന്‍ തിമംഗലത്തിെൻറ ജഡം കണ്ടെത്തി. ബോട്ടുകളുടെ പ്രോപ്പല്ലര്‍ കൊണ്ടുള്ള മുറിവുകളേറ്റ നിലയിലായിരുന്നു ജഡം. ഉദ്ദേശം 18 മുതല്‍ 27 മീറ്ററോളം നീളമാണ് കണക്കാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായിരുന്നുവെന്ന് ഖോര്ഫക്കാന് തുറമുഖത്തെ അഡ്മിനിസ്ട്രേറ്റീവ് സുരക്ഷാ കാര്യങ്ങളുടെ മാനേജറായ തരീഖ് ആല് ഹമദി പറഞ്ഞു. അന്താരാഷ്ട്ര തുറമുഖ പാതയില്‍ വെച്ചായിരിക്കാം ഇതിന് ഇത്രക്കധികം മുറിവുകളേറ്റതെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ശക്തമായ വടങ്ങള്‍ കെട്ടിയാണ് ഇതിനെ കരക്കെത്തിച്ചത്. നഗരസഭയിലെ 24 ജീവനക്കാരെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. തിമിംഗലം ഏത് ഗണത്തില്‍പ്പെട്ടതാണ് സ്ഥിരികരിച്ചിട്ടില്ല. കല്‍ബയിലെ ഗവേഷണ കേന്ദ്രത്തില്‍ എത്തിച്ചതിന് ശേഷമായിരിക്കും വര്‍ഗം ഉറപ്പിക്കുക. പോയ വര്‍ഷം ദുബൈ തീരത്ത് ബലീന്‍ വര്‍ഗത്തില്‍പ്പെട്ട പെണ് തിമിംഗലത്തിെൻറയും കുഞ്ഞിെൻറയും ജഡം കെണ്ടത്തിയിരുന്നു.
ഏറ്റവും കൂടുതല്‍ വംശനാശ ഭീഷണി നേരിടുന്ന തിമിംഗല വര്‍ഗമാണ് ബലീന്‍. ഇവയുടെ വായക്കകത്തുള്ള അരിപ്പപോലെയുള്ള അവയവത്തെയും ബലീന്‍ എന്നാണ് പറയുന്നത്. മാംസം, എണ്ണ, ബലീന്‍, ആംബര്‍ ഗ്രീസ് എന്നിവക്ക് വേണ്ടിയാണ് ഇവയെ വേട്ടയാടുന്നത്. വിലകൂടിയ സുഗന്ധദ്രവ്യങ്ങളുടെ നിര്‍മാണത്തില്‍ പരക്കെ ഉപയോഗിച്ച് വരുന്ന ആംബര്‍ഗ്രീസ്, തിമിംഗലങ്ങളുടെ ദഹനേന്ദ്രിയ വ്യവസ്ഥയില്‍ മെഴുകുപോലെ രൂപപ്പെടുന്ന ഒരു ഖരവസ്തുവാണ്. ഗള്‍ഫ് സമുദ്രങ്ങളില്‍ തിമിംഗലങ്ങളുടെ സാന്നിധ്യം കുറഞ്ഞ് വരികയാണെന്ന പഠനം നടക്കുന്നതിനിടയിലാണ് ജഡങ്ങള്‍ കരക്കടിയുന്നത്. നാവിക സേനകള്‍ ഉപയോഗിക്കുന്ന സോണാറുകള്‍ തിമിംഗലങ്ങള്‍ കരക്കടിയാന്‍ കാരണമാകുന്നതായി വിദഗ്ധര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
