Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡബ്ല്യു.ജി.പി...

ഡബ്ല്യു.ജി.പി കമ്യൂണിറ്റി ഓണാഘോഷം 16ന്

text_fields
bookmark_border
ഡബ്ല്യു.ജി.പി കമ്യൂണിറ്റി ഓണാഘോഷം 16ന്
cancel

ദുബൈ: ഡബ്ല്യു.ജി.പി കമ്യൂണിറ്റിയുടെ ഓണാഘോഷമായ ‘ഹാർവെസ്റ്റ് സീസൺ 2’ ഈ മാസം 16ന് ദുബൈ ഡി മോന്‍റ്ഫോർഡ് യൂനിവേഴ്സിറ്റിയിൽ നടക്കും. ഇത്തവണ അതിവിപുലമായ ആഘോഷ പരിപാടികൾ നടത്താൻ സംഘാടകരും സ്പോൺസർമാരും പങ്കെടുത്ത സംയുക്ത യോഗത്തിൽ തീരുമാനിച്ചു.

രണ്ടായിരത്തിലധികം കുടുംബങ്ങൾ ആഘോഷ പരിപാടിയിൽ പങ്കെടുക്കും. ആഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച രാവിലെ 11.30 മുതൽ കമ്യൂണിറ്റി അംഗങ്ങൾ പൂക്കളമൊരുക്കും. 12 മുതൽ വിഭവ സമൃദ്ധമായ ഓണസദ്യ ആരംഭിക്കും. തുടർന്ന് വൈകീട്ട് മൂന്നു മണിയോടെ കലാ, സംസ്കാരിക, വിനോദ പരിപാടികൾ അരങ്ങേറും.

രാത്രി എട്ടിന് പ്രമുഖ കലാകാരൻമാർ അണിനിരക്കുന്ന മ്യൂസിക്കൽ ബാൻഡ് ഷോയും ഒമ്പതിന് സമ്മാന കൂപ്പണുകളുടെ റാഫിൾ ഡ്രോയും നടക്കും. പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ദുബൈയിലെ എമിറേറ്റ്സ് ഫസ്റ്റിന്‍റെ ദുബൈ അൽ തവാർ ബ്രാഞ്ച് ഓഫിസിൽ നടന്ന ഓണാഘോ പരിപാടിയുടെ പ്രഖ്യാപന ചടങ്ങിലും ടീസർ വിഡിയോ പ്രദർശനത്തിലും ഡബ്ല്യു.ജി.പി ഭാരവാഹികളും പ്രധാന സ്പോൺസർമാരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrationWGP Community
News Summary - WGP Community Onam celebration on 16th
Next Story