ഡബ്ല്യു.ജി.പി കമ്യൂണിറ്റി ഓണാഘോഷം നാളെ
text_fieldsദുബൈ: ഡബ്ല്യു.ജി.പി കമ്യൂണിറ്റിയുടെ ഓണാഘോഷമായ ‘ഹാർവെസ്റ്റ് സീസൺ 2’ ശനിയാഴ്ച ദുബൈ ഡി മോന്റ്ഫോർഡ് യൂനിവേഴ്സിറ്റിയിൽ നടക്കും.
കഴിഞ്ഞ വർഷത്തേക്കാളും ഇത്തവണ അതിവിപുലമായ ആഘോഷപരിപാടികൾ ഉൾപ്പെടുത്താൻ സംഘാടകരും സ്പോൺസർമാരും പങ്കെടുത്ത സംയുക്ത യോഗത്തിൽ തീരുമാനിച്ചു. രണ്ടായിരത്തിലധികം കുടുംബങ്ങൾ ആഘോഷപരിപാടിയിൽ പങ്കെടുക്കും.
ശനിയാഴ്ച കമ്യൂണിറ്റി അംഗങ്ങൾ ചേർന്ന് രാവിലെ 11.30 മുതൽ പൂക്കളമൊരുക്കും. 12 മണി മുതൽ വിഭവസമൃദ്ധമായ സദ്യ ആരംഭിക്കും.
വൈകീട്ട് മൂന്നോടെയാണ് കമ്യൂണിറ്റി അംഗങ്ങൾ പങ്കെടുക്കുന്ന കല, സാംസ്കാരിക, വിനോദ പരിപാടികൾ. രാത്രി എട്ടു മണിക്ക് പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന മ്യൂസിക്കൽ ബാൻഡ് ഷോയും ഒമ്പതു മണിയോടെ സമ്മാന കൂപ്പണുകളുടെ റാഫിൾ ഡ്രോയും നടക്കും. പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
ദുബൈയിലെ എമിറേറ്റ്സ് ഫസ്റ്റിന്റെ ദുബൈ അൽ തവാർ ബ്രാഞ്ച് ഓഫിസിൽ നടന്ന ഓണാഘോഷപരിപാടിയുടെ പ്രഖ്യാപന ചടങ്ങിലും ടീസർ വിഡിയോ പ്രദർശനത്തിലും ഡബ്ല്യു.ജി.പി ഭാരവാഹികളും പ്രധാന സ്പോൺസർമാരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

