വെസ്റ്റിൻഡീസ്-യു.എ.ഇ ക്രിക്കറ്റ് പരമ്പര ഷാർജയിൽ
text_fieldsഷാർജ: വെസ്റ്റിൻഡിസും യു.എ.ഇയും ഏറ്റുമുട്ടുന്ന ഏകദിന പരമ്പര ഷാർജയിൽ നടക്കും. ജൂൺ അഞ്ചുമുതൽ ഒമ്പതുവരെ നടക്കുന്ന പരമ്പരയിൽ മൂന്ന് മത്സരങ്ങളുണ്ടാകും. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഡേ നൈറ്റ് മത്സരങ്ങളാകും നടക്കുക. സിംബാബ്വെയിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായാണ് വിൻഡീസ് ടീം യു.എ.ഇ പര്യടനത്തിനെത്തുന്നത്.
ജൂൺ അഞ്ച്, ഏഴ്, ഒമ്പത് തീയതികളിലാണ് മത്സരം. ടൂർണമെന്റിനുശേഷം ഇരുടീമും സിംബാബ്വെയിലേക്ക് തിരിക്കും. ജൂൺ 18 മുതലാണ് യോഗ്യത മത്സരങ്ങൾ. വെസ്റ്റിൻഡീസ് ടീമിന് ആതിഥ്യമരുളുന്നതിൽ സന്തോഷമുണ്ടെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ജനറൽ സെക്രട്ടറി മുബഷിർ ഉസ്മാനി പറഞ്ഞു. അടുത്തിടെ ടീമിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നും ലോകകപ്പ് യോഗ്യതക്കായി ഒരുങ്ങാൻ ഈ ടൂർണമെന്റ് ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

