വെസ്റ്റിൻഡീസ് - യു.എ.ഇ ക്രിക്കറ്റ് പരമ്പര ഇന്ന് മുതൽ
text_fieldsഏകദിന പരമ്പരക്ക് മുന്നോടിയായി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പും യു.എ.ഇ നായകൻ മുഹമ്മദ് വസീമും ട്രോഫി പ്രകാശനം ചെയ്യുന്നു
ഷാർജ: വെസ്റ്റിൻഡിസും യു.എ.ഇയും ഏറ്റുമുട്ടുന്ന ഏകദിന പരമ്പരക്ക് ഞായറാഴ്ച ഷാർജയിൽ തുടക്കം. ജൂൺ നാല് മുതൽ ഒമ്പത് വരെ നടക്കുന്ന പരമ്പരയിൽ മൂന്ന് മത്സരങ്ങളുണ്ടാകും.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഡേ നൈറ്റ് മത്സരങ്ങളാകും നടക്കുക. സിംബാബ്വെയിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായാണ് വിൻഡീസ് ടീം യു.എ.ഇ പര്യടനത്തിനെത്തുന്നത്. ജൂൺ നാല്, ആറ്, ഒമ്പത് തീയതികളിലാണ് മത്സരം. ടൂർണമെന്റിന് ശേഷം ഇരു ടീമുകളും സിംബാബ്വെയിലേക്ക് തിരിക്കും.
ജൂൺ 18 മുതലാണ് യോഗ്യത മത്സരങ്ങൾ. ഷാർജ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ യു.എ.ഇ നായകൻ മുഹമ്മദ് വസീമും വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പും ട്രോഫി പ്രകാശനം ചെയ്തു.

