വെൽഫെയർ സ്കീം കണ്ണൂർ ജില്ല കാമ്പയിന് തുടക്കം
text_fieldsദുബൈ കെ.എം.സി.സി സുരക്ഷാ സ്കീമിന്റെ കണ്ണൂർ ജില്ലാ തല പ്രചാരണോദ്ഘാടനം റഫീഖ് കല്ലിക്കണ്ടിക്ക് ബ്രോഷർ നൽകി വൈസ് പ്രസിഡന്റ് ഒ. മൊയ്തു ചപ്പാരപ്പടവ് നിർവഹിക്കുന്നു
ദുബൈ: കണ്ണൂർ ജില്ല കെ.എം.സി.സിയുടെ കീഴിൽ വെൽഫെയർ സ്കീം കാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വെൽഫെയർ സ്കീം വൈസ് ചെയർമാൻ ഒ. മൊയ്തു ജില്ല ചെയർമാൻ റഫീഖ് കല്ലിക്കണ്ടിക്ക് ബ്രോഷർ കൈമാറി പ്രചാരണോദ്ഘാടനം നിർവഹിച്ചു.
മരണാനന്തരം അംഗങ്ങൾക്ക് 10 ലക്ഷം രൂപയും, പ്രവാസം അവസാനിപ്പിക്കുമ്പോൾ അഞ്ചു ലക്ഷം രൂപ വരെയും മറ്റു ചികിത്സാ ആനുകൂല്യങ്ങളും ഉൾപ്പെടുന്നതാണ് ദുബൈ കെ.എം.സി.സിയുടെ സുരക്ഷാ സ്കീം. ദുബൈ കെ.എം.സി.സി ഓഫിസിൽ നടന്ന ജില്ല പ്രവർത്തക സമിതി യോഗം അടുത്ത ആറു മാസത്തെ ബഹുമുഖ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. വിവിധ സബ് കമ്മിറ്റികൾ പ്രഖ്യാപിച്ചു. ഇ. അഹമ്മദ് സ്മാരക ദേശീയ അവാർഡിന്റെ നാലാമത് എഡിഷൻ ദുബൈയിൽ വിപുലമായി സംഘടിപ്പിക്കാനും തീരുമാനിച്ചു.
ജില്ല പ്രസിഡന്റ് സൈനുദ്ദീൻ ചേലേരി അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഒ. മൊയ്തു ഉദ്ഘാടനം ചെയ്തു.
എ.സി. ഇസ്മയിൽ, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, ഇബ്രാഹിം ഇരിട്ടി, എം.വി നിസാർ, മജീദ് പാത്തിപ്പാലം, സിദ്ദീഖ് മരുന്നൻ, ഷാനവാസ് കിടാരൻ, അയാസ് കണ്ണൂർ, ഫാറൂഖ് കല്യാശ്ശേരി, സുനീത് ചാലാട്, താഹിറലി തളിപ്പറമ്പ്, റാഫി സഫാരി, നൗഷാദ് പേരാവൂർ, നദീർ ഇരിക്കൂർ, ഹർഷാദ് മാഹി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ജനറൽ സെക്രട്ടറി റഹ്ദാദ് മൂഴിക്കര വരവ്-ചെലവ് കണക്കുകളും സെക്രട്ടറി അലി ഉളിയിൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ല ഭാരവാഹികളായ പി.വി. ഇസ്മയിൽ, മുനീർ ഐക്കോടിച്ചി, റഫീഖ് കോറോത്ത്, ഷംസീർ അലവിൽ, ജാഫർ മാടായി, തൻവീർ എടക്കാട്, ബഷീർ കാവുംപടി, സലാം എലാങ്കോട്, ബഷീർ കാട്ടൂർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

