സി.കെ. മൊയ്തീൻ കുട്ടിക്ക് സ്വീകരണം
text_fieldsകുറുമ്പടി ഐ.സി.എസ് വൈസ് പ്രസിഡന്റ് സി.കെ. മൊയ്തീൻ കുട്ടിക്ക് അബൂദബിയിൽ ഐ.സി.എസ് യു.എ.ഇ ചാപ്റ്റർ
നൽകിയ സ്വീകരണം
അബൂദബി: ഹ്രസ്വ സന്ദർശനാർഥം യു.എ.ഇയിൽ എത്തിയ തിരൂർ പുറത്തൂർ കുറുമ്പടി ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റി (ഐ.സി.എസ്) വൈസ് പ്രസിഡന്റും മുട്ടനൂരിലെ പൊതുരംഗത്തെ നിറസാന്നിധ്യവുമായ സി.കെ. മൊയ്തീൻ കുട്ടിക്ക് ഐ.സി.എസ് യു.എ.ഇ ചാപ്റ്റർ സ്വീകരണം നൽകി.
നാട്ടിൽ നിർമാണം ആരംഭിച്ച ഐ.സി.എസ് കമ്യൂണിറ്റി സെന്ററിന്റെയും അനുബന്ധ പദ്ധതികളെയും സംബന്ധിച്ച ചർച്ചക്ക് ചാപ്റ്റർ പ്രസിഡന്റ് ഷാഫി തായാട്ടിൽ നേതൃത്വം നൽകി. എം.കെ യാസിർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സി.കെ മുർഷിദ്, ട്രഷറർ കെ.പി ഫൈസൽ, നാട്ടിൽ നിന്നെത്തിയ അംഗം പി.ഇ ബാവ, എൻ.പി ഫൈസൽ ബിൻ അഹ്മദ്, അൻവർ പൂതേരി, ടി. അഷ്റഫ്, എം.കെ നസീർ, കെ.പി അഷ്റഫ്, ഇബ്രാഹിം ബാഹുപ്പ, പി.ഇ റിഫാത്ത്, സി.പി അയ്യൂബ് എന്നിവർ സംസാരിച്ചു. ടി. ഷാഫി സ്വാഗതവും സി.പി ഹാഷിം നന്ദിയും പറഞ്ഞു. ടി. ഷമാസ്ഖി റാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

