പ്രവാസി ലീഗ് പ്രസിഡന്റിന് സ്വീകരണം
text_fieldsപ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂരിന് അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി നൽകിയ സ്വീകരണം
അബൂദബി: പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂരിന് അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി സ്വീകരണം നൽകി. എം.എസ്.എഫ് വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് നസീഫ് ഷെർശിനും ചടങ്ങിൽ സ്വീകരണം നൽകി.
സംഗമത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ. ലത്തീഫ് അധ്യക്ഷത വഹിച്ചു. അബൂദബി കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് സെന്റർ വൈ. പ്രസിഡന്റ് ഹിദായത്തുല്ല, അബൂദബി കെ.എം.സി.സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഹംസക്കോയ, വൈസ് പ്രസിഡന്റ് കുഞ്ഞിപ്പ മോങ്ങം, സഹീർ മൂന്നിയൂർ,
അബ്ദുൽ ഖാദിർ ഒളവട്ടൂർ, ഹൈദർ തവനൂർ, മുഹമ്മദ് കമ്മിളി, അഷ്റഫ് തോട്ടോളി, കുഞ്ഞിമുഹമ്മദ് പടിക്കൽ, മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഒടുങ്ങാട്ട്, ട്രഷറർ റിയാസ് പെരിഞ്ചീരി എന്നിവർ സംസാരിച്ചു.

