ഹാഷിമിന് സ്വീകരണം
text_fieldsവന്മുഖം കോടിക്കൽ എ.എം യു.പി സ്കൂൾ പ്രധാനാധ്യാപകൻ ഹാഷിമിന് നൽകിയ സ്വീകരണത്തിൽ നിന്ന്
അബൂദബി: ഹ്രസ്വ സന്ദർശനത്തിനായി യു.എ.ഇയിൽ എത്തിയ വന്മുഖം കോടിക്കൽ എ.എം യു.പി സ്കൂൾ പ്രധാനാധ്യാപകനും സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ രംഗത്ത് നിറഞ്ഞ വ്യക്തിത്വവുമായ ഹാഷിമിന് ഗ്ലോബൽ കെ.എം.സി.സി തിക്കോടി മേഖല, യു.എ.ഇ കെ.എം.സി.സി തിക്കോടി പഞ്ചായത്ത്, തിക്കോടി കോടിക്കൽ കൂട്ടായ്മ എന്നിവർ സംയുക്തമായി സ്വീകരണം നൽകി.
ദുബൈ അബുഹൈൽ മെട്രോക്ക് സമീപം ബാബുൽ സലാം റസ്റ്റാറന്റിൽ നടന്ന സ്വീകരണ യോഗം തിക്കോടി ഗ്ലോബൽ കെ.എം.സി.സി മുതിർന്ന ഉപദേശക സമിതി അംഗം പി.എം. മൊയ്തു ഹാജി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി.കെ.കെ റിയാസ് മുഖ്യഭാഷണം നടത്തി. തിക്കോടി കോടിക്കൽ കൂട്ടായ്മ പ്രസിഡന്റ് പി.വി നിസാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജലീൽ തങ്ങൾ, എൻ.കെ ഇസ്മായിൽ, അർഷിദ് നടമ്മൽ, ഇ.എം റഷീദ്, ഷംസു അങ്ങാടി, സി. ഫാത്തിഹ്, ഇസ്മായിൽ പാലൂർ എന്നിവർ സംസാരിച്ചു. ഹാഷിം മാസ്റ്റർ മറുപടി പ്രസംഗം നടത്തി. എം.കെ സിറാജ് സ്വാഗതവും പി.വി ഗഫൂർ നന്ദിയും പറഞ്ഞു.

