എ.ആർ.റഹ്മാന് വേറിട്ട വരവേല്‍പ്പ്
text_fieldsദുബൈ: സിനിമാസംഗീത ലോകത്ത് 25 വര്‍ഷം പിന്നിടുന്ന എ.ആര്. റഹ്മാന് ദുബൈയില്‍ സ്കൂള്‍ വിദ്യാര്‍ഥിനികളുടെ ആദരം. ബോളിവുഡ് പാര്‍ക്കിൽ അണിനിരന്ന ആയിരം സ്കൂള്‍ വിദ്യാര്‍ഥികള്‍ ഒന്നിച്ച് 'വന്ദേമാതരം' ആലപിച്ചാണ് റഹ്മാനെ വരവേറ്റത്. അല്‍ വര്‍ഖ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് സ്കൂളിലെ ആയിരം വിദ്യാര്‍ഥിനികളാണ് എ.ആര്. റഹ്മാനെ സ്വീകരിക്കാനെത്തിയത്. റഹ്മാന് സംഗീതത്തിെൻറ 25 ാം വാര്‍ഷികം ആഘോഷിക്കാന്‍ സംഗീത നിശയൊരുക്കുന്ന വേദിയാണ് ദുബൈ ബോളിവുഡ് പാര്‍ക്ക്.
സ്കൂളിലെ ഏഴിനും15 നുമിടക്ക് പ്രായമുള്ള ആയിരം പാട്ടുകാരികളെ പ്രത്യേകം തെരഞ്ഞെടുത്ത് ജെംസ് എജുക്കേഷന്‍ മ്യൂസിക് കോര്‍ഡിനേറ്റര്‍ കെവിന് ഒലിവറാണ് പരിശീലിപ്പിച്ചത്. ആലാപനം ആസ്വദിക്കാന്‍ റഹ്മാന് നേരിട്ടെത്തിയതോടെ കുട്ടികളും ആവേശത്തിലായി. ഈ മാസം 26നാണ് ബ്രദേഴ്സ് ഇന്‍കോര്‍പറേറ്റഡ് ദി ജേണി എന്ന പേരില്‍ ബോളിവുഡ് പാര്‍ക്കില്‍ റഹ്മാന് സംഗീതത്തിെൻറ 25 വര്‍ഷം ആഘോഷിക്കുന്നത്.
