Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനിശ്ചയദാർഢ്യത്തി​െൻറ...

നിശ്ചയദാർഢ്യത്തി​െൻറ പാഠപുസ്​തകമാണ്​ യു.എ.ഇ

text_fields
bookmark_border
നിശ്ചയദാർഢ്യത്തി​െൻറ പാഠപുസ്​തകമാണ്​ യു.എ.ഇ
cancel
camera_alt???????? ??????????

യു.​എ.​ഇ ന​ൽ​കു​ന്ന​ത്​ തു​ല്യ​ത​യി​ല്ലാ​ത്ത അ​വ​സ​ര​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​ണ്. അ​ത്​ ശ​രി​യാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള സ​ന്ന​ദ്ധ​ത​യാ​ണ്​ ഇ​പ്പോ​ൾ സം​രം​ഭ​ക​ർ​ക്ക്​ ആ​വ​ശ്യം. Rise up of future UAE എ​ന്ന പ്ര​മേ​യ​ത്തി​ൽ ഗ​ൾ​ഫ്​ മാ​ധ്യ​മം ഒ​രു​ക്കു​ന്ന പ്ര​ത്യേ​ക വെ​ബി​നാ​റി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​മി​റേ​റ്റ്​​സ്​ ഫ​സ്​​റ്റ്​ ബി​സി​ന​സ്​ സ​ർ​വി​സ​സ്​ സി.​ഇ.​ഒ ജ​മാ​ദ്​ ഉ​സ്​​മാ​ൻ പ​റ​യു​ന്നു

ഒ​രു ക്രൈ​സി​സ്​ കാ​ല​ഘ​ട്ട​ത്തെ എ​ങ്ങ​നെ നേ​രി​ട​ണ​മെ​ന്ന​തി​ന്​ ലോ​ക​ത്തി​ന്​ ഒ​രു പാ​ഠ​പു​സ്​​ത​ക​മാ​ണ്​ യു.​എ.​ഇ ഇ​പ്പോ​ൾ. ചി​കി​ത്സ​യും ഭ​ക്ഷ​ണ​വും ആ​വ​ശ്യ​മു​ള്ള മ​നു​ഷ്യ​ർ​ക്ക്​ ഒ​രു വി​വേ​ച​ന​വു​മി​ല്ലാ​തെ അ​വ ന​ൽ​കി​യ​തി​നൊ​പ്പം വി​പ​ണി വീ​ഴാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളെ​ല്ലാം സ്വീ​ക​രി​ച്ചി​രു​ന്നു യു.​എ.​ഇ​യു​ടെ ഭ​ര​ണ​നാ​യ​ക​ർ. സം​രം​ഭ​ക​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യി​ക​ൾ​ക്കു​മെ​ല്ലാം എ​ല്ലാ​വി​ധ പി​ന്തു​ണ​യു​മൊ​രു​ക്കു​ന്ന ആ​ശ്വാ​സ പ​ദ്ധ​തി​ക​ളാ​ണ്​ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്. ബി​സി​ന​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫീ​സു​ക​ൾ ഗ​ണ്യ​മാ​യി കു​റ​ച്ചു, വാ​ട​ക ഇ​ള​വു ന​ൽ​കി, വാ​യ്​​പ​യും സ​ബ്​​സി​ഡി​യും ഗ്രാ​ൻ​റു​ക​ളും കൈ​യ​യ​ച്ചു ന​ൽ​കി-​എ​ല്ലാ അ​ർ​ഥ​ത്തി​ലും ജ​ന​ങ്ങ​ളു​ടെ ആ​ത്​​മ​വി​ശ്വാ​സം ത​ക​രാ​തെ കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്​ സാ​ധി​ച്ചു. ഇൗ ​ന​ട​പ​ടി​ക​ൾ​ക്ക്​ വി​പ​ണി​യി​ൽ പ്ര​ത്യ​ക്ഷ​മാ​യ പ്ര​തി​ഫ​ല​ന​ങ്ങ​ളു​മു​ണ്ടാ​യി.

ലോ​ക്​​ഡൗ​ൺ കാ​ല​ത്ത്​ ഞ​ങ്ങ​ളു​ടെ ക​സ്​​റ്റ​മ​ർ സ​ർ​വി​സ്​ ഫോ​ണു​ക​ൾ​ക്ക്​ വി​ശ്ര​മ​മു​ണ്ടാ​യി​രു​ന്നി​ല്ല. വി​സ സം​ബ​ന്ധ​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ളാ​യി​രു​ന്നു ആ​ദ്യം. വി​സ​ക​ളു​ടെ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ചു ഉ​ദാ​ര​നി​ല​പാ​ട്​ സ്വീ​ക​രി​ച്ച​തോ​ടെ പൊ​തു​ജ​ന​ങ്ങ​ളും സ​ന്ദ​ർ​ശ​ക​രും സം​രം​ഭ​ക​രും ഒ​രു​പോ​ലെ ആ​ശ്വാ​സ​ത്തി​ലാ​യി. ലോ​ക്​​ഡൗ​ണി​ലെ ര​ണ്ടു മാ​സ​ത്തി​നി​ടെ 80ഓ​ളം പു​തി​യ ബി​സി​ന​സ്​ ലൈ​സ​ൻ​സു​ക​ളാ​ണ്​ ഞ​ങ്ങ​ൾ മു​ഖേ​ന എ​ടു​ത്തു ന​ൽ​കി​യ​ത്. ഇ-​കൊ​മേ​ഴ്​​സ്​, സു​ര​ക്ഷ,ശു​ചി​ത്വ മേ​ഖ​ല, ഡെ​ലി​വ​റി സ​ർ​വി​സു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി വ്യ​വ​സാ​യ​ങ്ങ​ളാ​ണ്​ പു​തു​താ​യി തു​ട​ങ്ങാ​നൊ​രു​ങ്ങു​ന്ന​ത്. ഏ​റ്റ​വും മി​ക​ച്ച അ​വ​സ​ര​മാ​ണ്​ സം​രം​ഭ​ക​ർ​ക്ക്​ ഇ​വി​ടെ​യു​ള്ള​ത്. ശ​രി​യാ​യ അ​റി​വു തേ​ടു​വാ​നും ശ​രി​യാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​നും ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം തി​ള​ങ്ങു​ന്ന വി​ജ​യ​വും ഇ​വി​ടെ ഉ​റ​പ്പാ​ക്കാ​നാ​വും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newswebtalk
News Summary - webtalk-uae-gulf news
Next Story