അക്കാഫ് വെബ്ബിനാർ സംഘടിപ്പിച്ചു
text_fieldsദുബൈ: അക്കാഫ് വനിതവിഭാഗം ഹൗസ് ഓഫ് വെൽനെസ് പോളിക്ലിനിക്കുമായി സഹകരിച്ച് വിമൻ വെൽനെസ് വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.
വനിതകളുടെ ആരോഗ്യ സംരക്ഷണത്തിൽ ഹോമിയോപ്പതി ചികിത്സക്കുള്ള പ്രാധാന്യത്തെപ്പറ്റി ഡോ. നീതു നിക്കോളാസും സ്ത്രീകളിലെ മനശ്ശാസ്ത്രവും ചികിത്സരീതികളെയും സംബന്ധിച്ച് ഡോ. ജോർജ് കളിയാടനും, ഫിസിയോതെറപ്പി രീതികളെപ്പറ്റി ഡോ. ലിയാ ജോസ് ചീരനും സൗന്ദര്യ സംരക്ഷണത്തെപ്പറ്റി ഡോ. റിതിക ആൻത്വാൾ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
അക്കാഫ് വനിതവിഭാഗം ചെയർപേഴ്സൻ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുത്തുശ്ശേരി, ജനറൽ സെക്രട്ടറി രശ്മി ഐസക്, വൈസ് പ്രസിഡന്റുമാരായ ശ്രീജ സുരേഷ്, സിന്ധു ജയറാം, ജോ.സെക്രട്ടറി മുന്ന ഉല്ലാസ് എന്നിവർ വെബിനാറിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

