കുതിക്കാം വിജയത്തിെൻറ പുതുകാലത്തിലേക്ക്; ‘ഗൾഫ് മാധ്യമം’ വെബിനാർ 21ന്
text_fieldsദുബൈ: പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ട് വിജയങ്ങളുടെ പുതുകാലത്തിെൻറ നായകരാകാൻ ലക്ഷ്യമിടുന്നവർക്കായി ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന പ്രത്യേക വെബിനാർ ഇൗ മാസം 21ന് നടക്കും. റൈസ് അപ് ഒാഫ് ഫ്യൂചർ യു.എ.ഇ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന വെബിനാറിൽ ലോകത്തെ പിടിച്ചുലച്ച ആരോഗ്യ അടിയന്തരാവസ്ഥയെ ഏറ്റവും മികവുറ്റ രീതിയിൽ നേരിട്ട് ലോക മാതൃക തീർത്ത യു.എ.ഇയിലെ നിലനിൽക്കുന്നതും വരാനിരിക്കുന്നതുമായ അവസരങ്ങളും സൗകര്യങ്ങളും സവിശേഷതകളും വാണിജ്യധനകാര്യ രംഗങ്ങളിലെ വിദഗ്ധർ വിലയിരുത്തും.ഒരു ഇന്ത്യൻ ദിനപത്രം ആദ്യമായി ഒരുക്കുന്ന ഇത്തരമൊരു വെബിനാർ നിലവിലെ സംരംഭർ, സ്റ്റാർട്ടപുകൾ, ഭാവി സംരംഭകർ, തൊഴിലന്വേഷകർ, വാണിജ്യവിദ്യാർഥികൾ, വീട്ടമ്മമാർ എന്നിവർക്കെല്ലാം ഉപയോഗപ്രദമാവും.
മിഡിൽ ഇൗസ്റ്റിലെ ഏറ്റവും ശ്രദ്ധേയമായ ഫ്രീസോണുകളിലൊന്നായ ഉമ്മുൽഖുൈവൻ ഫ്രീ ട്രേഡ് സോൺ, പ്രമുഖ ബിസിനസ് സെറ്റപ് മാനേജ്മെൻറ് സംരംഭമായ എമിറേറ്റ്സ് ഫസ്റ്റ് എന്നിവയുടെ സഹകരണത്തോടെ ഞായറാഴ്ച വൈകീട്ട് യു.എ.ഇ സമയം മൂന്നിനാണ് വെബിനാർ. സുൽത്താൻ ഗ്രൂപ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. രാജീവ് ജെയിൻ, എമിറേറ്റ്സ് ഫസ്റ്റ് സി.ഇ.ഒ ജമാദ് ഉസ്മാൻ, യു.എ.ക്യൂ ഫ്രീ ട്രേഡ് സോൺ സീനിയർ ബി.ഡി.എം സാലു സി. സ്കറിയ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.madhyamam.com/webinar സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
