രാജ്യത്ത് അടുത്തദിവസങ്ങളിൽ മഴ സാധ്യത
text_fieldsദുബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തിന്റെ വടക്ക്, കിഴക്ക് മേഖലകളിലാണ് മഴ പ്രവചിക്കുന്നത്.
ഈ ദിവസങ്ങളിൽ താപനില കുറയുകയും ചെയ്യും. കാലാവസ്ഥയിലെ മാറ്റം പല സ്ഥലങ്ങളിലും രാത്രി സമയങ്ങളിൽ ഈർപം വർധിക്കാനും രാവിലെ മൂടൽമഞ്ഞ് രൂപപ്പെടാനും കാരണമായേക്കും.
അതുപോലെ മണിക്കൂറിൽ 40കി.മീ വേഗത്തിൽ വരെ കാറ്റ് വീശാനും സാധ്യതയുണ്ട്. ഞായർ മുതൽ തിങ്കൾ രാവിലെ വരെ, തീരപ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും വടക്കൻ, കിഴക്കൻ മേഖലകളിൽ ചിലപ്പോൾ കനത്ത മഴയും പ്രതീക്ഷിക്കാം.
താപനില കുറയുന്നതോടൊപ്പം, പർവതപ്രദേശങ്ങളിൽ മഞ്ഞ് വീഴാനും ചില പ്രദേശങ്ങളിൽ ആലിപ്പഴം വീഴാനും സാധ്യതയുണ്ട്.
കാറ്റ് ഇടക്കിടെ ശക്തിപ്പെടാനും മണൽ കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും ഒമാൻ കടൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകുമെന്നും പ്രവചനമുണ്ട്.

