Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനത്ത മഴക്കും മോശം കാലാവസ്ഥക്കും സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി അബൂദബി പൊലീസ്

text_fields
bookmark_border
കനത്ത മഴക്കും മോശം കാലാവസ്ഥക്കും സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി അബൂദബി പൊലീസ്
cancel

അബൂദബി: രാജ്യത്ത് മഴക്കും മൂടല്‍മഞ്ഞിനും പൊടിക്കാറ്റിനും സാധ്യതയുള്ളതിനാല്‍ വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് റോഡുകളില്‍ കാഴ്ചപരിധി കുറയാനും വഴുക്കല്‍ അനുഭവപ്പെടാനും സാധ്യതയുണ്ടെന്നും ഡ്രൈവര്‍മാര്‍ വേഗത കുറക്കണമെന്നും അധികൃതര്‍ ഓർമിപ്പിച്ചു.

ശനി മുതല്‍ ചൊവ്വ വരെ രാജ്യത്തിന്‍റെ കിഴക്കന്‍, വടക്കന്‍, തെക്കന്‍ ഭാഗങ്ങളില്‍ ഉച്ചക്കുശേഷമുള്ള സമയങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷത്തിനും മഴക്കും സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്‍റെ (എന്‍.സി.എം.) പ്രവചനം. യാത്ര പുറപ്പെടുന്നതിന് മുമ്പ് കാലാവസ്ഥാ സ്ഥിതിഗതികള്‍ പരിശോധിക്കണമെന്നും, വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിത അകലം പാലിക്കണമെന്നും അബൂദബി പൊലീസ് ആവശ്യപ്പെട്ടു.

വെള്ളം ഒഴുകിയെത്തുന്നതോ കെട്ടിക്കിടക്കുന്നതോ ആയ താഴ്വരകളുടെ സമീപത്തേക്ക് പോകരുത്. ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോയോ വീഡിയോയോ എടുക്കുന്നത് പോലുള്ള ശ്രദ്ധ തിരിക്കുന്ന പ്രവൃത്തികള്‍ ഒഴിവാക്കേണ്ടതാണ്. കാലാവസ്ഥക്ക് അനുസൃതമായി ഇലക്ട്രോണിക് റോഡ് സൈന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്ന വേഗത പരിധികള്‍ പാലിക്കണമെന്നും പൊലീസ് പറഞ്ഞു.

നനഞ്ഞ റോഡുകളില്‍ വാഹനങ്ങള്‍ തെന്നിമാറാനുള്ള സാധ്യതയും മോശം കാലാവസ്ഥ മൂലമുള്ള അപകടങ്ങളും ചൂണ്ടിക്കാണിച്ചു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും മഴക്കും മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. ശനിയാഴ്ച ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയോടെ കിഴക്കന്‍ മേഖലകളില്‍ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. രാത്രിയിലും ഞായറാഴ്ച രാവിലെയുമായി തീരദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഈര്‍പ്പം വര്‍ധിച്ച് മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. തെക്കുകിഴക്കന്‍ കാറ്റ് ദിശ മാറി വടക്കുപടിഞ്ഞാറന്‍ കാറ്റായി മാറി മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കാനും പൊടിപടലങ്ങള്‍ ഉയര്‍ത്താനും ഇടയുണ്ട്. ഞായറാഴ്ചയും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സമാനമായ കാലാവസ്ഥയായിരിക്കും. കിഴക്കന്‍, വടക്കന്‍, തെക്കന്‍ പ്രദേശങ്ങളില്‍ ഉച്ചക്കുശേഷം മഴക്ക് സാധ്യതയുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - weather alert by abudabi police
Next Story