Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനായകരെ ഞങ്ങൾ...

നായകരെ ഞങ്ങൾ മറക്കില്ല; ര​ക്ത​സാ​ക്ഷി​ക​ളു​​ടെ മ​ക്ക​ളെ സ​ന്ദ​ർ​ശി​ച്ച്​ ശൈ​ഖ്​ ഹം​ദാ​ൻ

text_fields
bookmark_border
sheikh hamdan
cancel
camera_alt

ര​ക്ത​സാ​ക്ഷി​യാ​യ സി​വി​ൽ ഡി​ഫ​ൻ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​ളു​മാ​യി സം​സാ​രി​ക്കു​ന്ന ശൈ​ഖ്​ ഹം​ദാ​ൻ

ദു​ബൈ: കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നി​ടെ ര​ക്ത​സാ​ക്ഷി​ക​ളാ​യ സി​വി​ൽ ഡി​ഫ​ൻ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ക്ക​ളെ സ​ന്ദ​ർ​ശി​ച്ച്​ യു.​എ.​ഇ എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും ദു​ബൈ കി​രീ​ടാ​വ​കാ​ശി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. രാ​ജ്യ​ത്തി​നു​വേ​ണ്ടി ജീ​വ​ത്യാ​ഗം​ചെ​യ്ത അ​വ​രു​ടെ പി​താ​ക്ക​ന്മാ​രെ ആ​ദ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

‘ന​മ്മു​ടെ അ​ഭി​മാ​ന​ത്തി​ന്‍റെ ഉ​റ​വി​ട​ങ്ങ​ളാ​യ നാ​യ​ക​ന്മാ​രെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും ദു​ബൈ മ​റ​ക്കി​ല്ല, മ​റ​ന്നി​ട്ടി​ല്ല’ എ​ന്ന ക്യാ​പ്​​ഷ​നോ​ടെ ഒ​രു മി​നി​റ്റ്​ ദൈ​ർ​ഘ്യ​മു​ള്ള സ​ന്ദ​ർ​ശ​ന വി​ഡി​യോ​യും ഹം​ദാ​ൻ എ​ക്സി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

നി​മി​ഷ​നേ​രം​കൊ​ണ്ട്​ ഈ ​വി​ഡി​യോ വൈ​റ​ലാ​വു​ക​യും ചെ​യ്തു. സി​വി​ൽ ഡി​ഫ​ൻ​സ്​ ജ​ന​റ​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ന്‍റെ ആ​സ്ഥാ​ന​വും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു. പൗ​ര​ന്മാ​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ഏ​റ്റ​വും മി​ക​ച്ച നി​ല​വാ​ര​വും മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​നു​സ​രി​ച്ച്​ സി​വി​ൽ ഡി​ഫ​ൻ​സ്​ സേ​വ​ന​ങ്ങ​ളി​ൽ നേ​തൃ​ത്വ​വും മി​ക​വും കൈ​വ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഭാ​വി പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം​ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh HamdanVisitMartyrsUAE
News Summary - We will not forget the heroes-Sheikh Hamdan visited the children of martyrs
Next Story