പ്രവാചകന്റെ ദർശനം പ്രബോധനം ചെയ്യാൻ മുന്നോട്ട് വരണം -ഖലീൽ ബുഹാരി തങ്ങൾ
text_fieldsയു.എ.ഇ സാദാത്ത് ഫാമിലി മീലാദ് സംഗമം സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ സമൂഹത്തിൽ പ്രബോധനം ചെയ്യാൻ മുന്നോട്ട് വരണമെന്ന് സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി ഉദ്ബോധിപ്പിച്ചു. യു.എ.ഇ സാദാത്ത് ഫാമിലി മീലാദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സയ്യിദന്മാരായ മുൻഗാമികൾ നമുക്ക് കൃത്യമായ മാർഗരേഖകൾ നൽകിയിട്ടുണ്ട്. അവരാണ് സമൂഹത്തെ നയിച്ചത്. അവരിലൂടെയാണ് വിദ്യാഭ്യാസവും കച്ചവടവും വളർന്നത്. അവരാണ് ലോകത്തിന്റെ നായകന്മാരായി തീർന്നത്. തങ്ങന്മാർ എല്ലാ രംഗത്തും ഉയർന്നുനിൽക്കണം. നല്ല വിദ്യാഭ്യാസം, നല്ല തൊഴിൽ, നല്ല കച്ചവടം, നല്ല ജീവിതം, നല്ല സ്വഭാവം എന്നിവയിലൂടെ സമൂഹത്തെ സ്വാധീനിക്കാൻ സയ്യിദന്മാർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സാദാത് ചെയർമാൻ പൂക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സയ്യിദ് ഹുസൈൻ ബാ അലവി പ്രഖ്യാപനപ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ഹുസൈൻ തങ്ങൾ വാടാനപ്പള്ളി ആമുഖ പ്രഭാഷണം നത്തി.
വൈസ് പ്രസിഡന്റ് അബ്ദുൽ ഹക്കീം ബുഖാരി, കെ.പി.പി. തങ്ങൾ, സയ്യിദ് ശരീഫ് തങ്ങൾ, സയ്യിദ് അസ്കർ അലി തങ്ങൾ കൊൽപ്പ, ചീഫ് കോഓഡിനേറ്റർ സയ്യിദ് പൂക്കോയ തങ്ങൾ പാണക്കാട്, സയ്യിദ് ലത്തീഫ് തങ്ങൾ, സയ്യിദ് അൽത്താഫ് തങ്ങൾ, സയ്യിദ് ഇർഫാദ് തങ്ങൾ, സയ്യിദ് ഫസൽ തങ്ങൾ ദൈദ്, ജാഫർ അൽ ഹാദി, സയ്യിദ് നിഷാദ് തങ്ങൾ എന്നിവർ ആശംസകൾ നേർന്നു. സയ്യിദ് ത്വാഹാ ബാഫഖീഹ് തങ്ങൾ, ഷരീഫ് ഹാജി, അബ്ദുൽ ജലീൽ ഹാജി എന്നിവരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

