Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഈ ​നാ​ടി​നോ​ട്​ നാം...

ഈ ​നാ​ടി​നോ​ട്​ നാം ​ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു –ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ

text_fields
bookmark_border
ഈ ​നാ​ടി​നോ​ട്​ നാം ​ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു   –ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ
cancel
camera_alt

യു.​എ.​ഇ​യു​ടെ സു​വ‍ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ ഫു​ജൈ​റ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ സം​സാ​രി​ക്കു​ന്നു

ഫു​ജൈ​റ: ന​മ്മ​ളും ന​മ്മു​ടെ നാ​ടും കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ​ക്ക്​ ഈ ​നാ​ടി​നോ​ടും ഇ​വി​ടു​ത്തെ ഭ​ര​ണാ​ധി​കാ​രി​ക​ളോ​ടും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന്​ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ അ​ധ്യ​ക്ഷ​ൻ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ. യു.​എ.​ഇ​യു​ടെ സു​വ‍ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ ഫു​ജൈ​റ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വ​രാ​ജ്യ​മെ​ന്ന പോ​ലെ ഈ ​നാ​ടി​നെ​യും ഭ​ര​ണാ​ധി​കാ​രി​ക​ളെ​യും സ്നേ​ഹി​ക്കു​ക​യും അ​വ​ർ​ക്കാ​യി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു.​എ.​ഇ പൗ​ര​പ്ര​മു​ഖ​ൻ അ​ബ്​​ദു​ല്ല മു​ഹ​മ്മ​ദ് അ​ബ്​​ദു​ല്ല അ​ലി അ​ൽ കി​ന്ദി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശ​രീ​ഫ് ഹു​ദ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ ശു​ഐ​ബ് ത​ങ്ങ​ൾ, അ​ബ്​​ദു​സ്സ​ലാം ബാ​ഖ​വി, അ​ബ്​​ദു​റ​ഹ്മാ​ൻ ഒ​ള​വ​ട്ടൂ​ർ, സി.​കെ. അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ച്ചൂ​ർ ഫൈ​സി, ശാ​ക്കി​ർ ഹു​ദ​വി, സ​ലീം മൗ​ല​വി, യൂ​സു​ഫ് ബാ​പ്പു, അ​ഫ്സ​ൽ, മ​നാ​ഫ് വാ​ഫി തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. ഭാ​ഷ പ​ണ്ഡി​ത​ൻ അ​ല​വി​ക്കു​ട്ടി ഹു​ദ​വി അ​വ​താ​ര​ക​നാ​യി. പ്രോ​ഗ്രാം ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ബൂ​ത്വാ​ഹി​ർ ദേ​ശ​മം​ഗ​ലം സ്വാ​ഗ​ത​വും ഫു​ജൈ​റ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​ദി​ഖ് റ​ഹ്മാ​നി ന​ന്ദി​യും പ​റ​ഞ്ഞു. പ്ര​വ​ർ​ത്ത​ക ക്യാ​മ്പും ഇ​ശ​ൽ വി​രു​ന്നും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nationMuhammad Jifri Muthukkoya Thangal
News Summary - We are indebted to this nation - jifri muthukoya thangal
Next Story