Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉപരിപഠന വഴികൾ...

ഉപരിപഠന വഴികൾ ചൂണ്ടിക്കാണിച്ച് വിദേശ വിദ്യാഭ്യാസ പ്രദർശനം

text_fields
bookmark_border
Foreign Education Exhibition
cancel
camera_alt

മീഡിയാവൺ സഹകരണത്തോടെ ഗ്ലോബൽ സ്റ്റഡി ലിങ്ക്

ഒരുക്കിയ സ്റ്റഡി അബ്രോഡ് എക്സ്പോ

ദു​ബൈ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ഉ​പ​രി പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്ന് ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വൈ.​എ. റ​ഹീം പ​റ​ഞ്ഞു.

ദു​ബൈ അ​ൽ ന​ഹ്​​ദ ലാ​വ​ൻ​ഡ​ർ ഹോ​ട്ട​ലി​ൽ മീ​ഡി​യ വ​ൺ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ദേ​ശ വി​ദ്യാ​ഭ്യാ​സ ക​ൺ​സ​ൽ​ട്ട​ൻ​സി​യാ​യ ഗ്ലോ​ബ​ൽ സ്റ്റ​ഡി ലി​ങ്ക് ഒ​രു​ക്കി​യ സ്റ്റ​ഡി അ​ബ്രോ​ഡ് എ​ക്സ്പോ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു.​കെ, കാ​ന​ഡ, ആ​സ്ട്രേ​ലി​യ, ജ​ർ​മ​നി, അ​മേ​രി​ക്ക, ന്യൂ​സി​ലാ​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ഉ​പ​രി​പ​ഠ​നം കൊ​തി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ളാ​ണ് സ്റ്റ​ഡി അ​ബ്രോ​ഡ് എ​ക്സ്പോ​ക്ക് എ​ത്തി​യ​ത്. യൂ​നി​വേ​ഴ്സി​റ്റി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ധി​കാ​രി​ക വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യ സം​തൃ​പ്തി​യി​ൽ ആ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും മ​ട​ക്കം.

സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ ലോ​കോ​ത്ത​ര യൂ​നി​വേ​ഴ്സി​റ്റി​ക​ളു​ടെ പ​ഠ​ന​സാ​ധ്യ​ത​ക​ളും കോ​ഴ്സു​ക​ളു​ടെ സ്വ​ഭാ​വ​വും എ​ക്സ്പോ കു​ട്ടി​ക​ൾ​ക്ക് മു​മ്പാ​കെ അ​വ​ത​രി​പ്പി​ച്ചു.

അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​നു​ള്ള ക​ട​മ്പ​ക​ൾ, കാ​മ്പ​സ് സൗ​ക​ര്യ​ങ്ങ​ൾ, പ്ലെ​യി​സ്മെൻറ് സാ​ധ്യ​ത​ക​ൾ, സ്കോ​ള​ർ​ഷി​പ് അ​വ​സ​രം, ട്യൂ​ഷ​ൻ ഫീ​സ്, ജീ​വി​ത ചെ​ല​വു​ക​ൾ, വി​സാ ന​ട​പ​ടി​ക​ൾ, ജോ​ലി സാ​ധ്യ​ത​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ചോ​ദ്യ​ങ്ങ​ളി​ൽ ഏ​റെ​യും.

എ​ല്ലാ​റ്റി​നും തൃ​പ്തി​ക​ര​മാ​യ ഉ​ത്ത​ര​ങ്ങ​ളാ​ണ് വി​ദ​ഗ്ധ​ർ കൈ​മാ​റി​യ​ത്. എ​ൻ​ജി​നീ​യ​റി​ങ്, മെ​ഡി​സി​ൻ, ന​ഴ്സി​ങ്, അ​ക്കൗ​ണ്ടി​ങ്, ബി​സി​ന​സ് മാ​നേ​ജ്മെൻറ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഹെ​ൽ​ത്ത് കെ​യ​ർ ഉ​ൾ​പ്പെ​ടെ നൂ​റി​ലേ​റെ കോ​ഴ്സു​ക​ളു​ടെ ഉ​പ​രി​പ​ഠ​ന, ക​രി​യ​ർ സാ​ധ്യ​ത​ക​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​മ്പാ​കെ അ​വ​ത​രി​പ്പി​ച്ച​ത്.

ഗ്ലോ​ബ​ൽ സ്റ്റ​ഡി ലി​ങ്ക്​ ഡ​യ​റ​ക്ട​ർ റ​ജു​ലേ​ഷ് വ​ട്ട​പ്പ​റ​മ്പി​ൽ, ആ​ഷി​ഷ് അ​ന്ന​പു​ഷ്പം, ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ പ്ര​മോ​ദ്, റീ​ജ​ന​ൽ മാ​നേ​ജ​ർ റി​യാ​സ് അ​ഹ്മ​ദ് എ​ന്നി​വ​ർ മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. പ​രി​ച​യ സ​മ്പ​ന്ന​രാ​യ നി​ര​വ​ധി കൗ​ൺ​സി​ല​ർ​മാ​രു​ടെ സാ​ന്നി​ധ്യ​വും എ​ക്സ്പോ​ക്ക് മു​ത​ൽ​ക്കൂ​ട്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Higher EducationForeign Education Exhibition
News Summary - Ways of Higher Education Foreign Education Exhibition
Next Story