വയനാട് സ്വദേശിയെ ദുബൈയിൽ കാണാതായി
text_fieldsസൈനുദ്ദീൻ
ദുബൈ: വയനാട് സ്വദേശിയെ ദുബൈയിൽ കാണാതായതായി പരാതി. വയനാട് മക്കിയാട് തെനാനിക്കുന്ന് സൈനുദ്ദീനെയാണ് (39) രണ്ടാഴ്ചയായി കാണാനില്ലെന്ന് നാട്ടിലുള്ള ബന്ധുക്കൾ അറിയിച്ചത്. ദുബൈ അൽകൂസിൽ നിന്നാണ് കാണാതായത്.
സുഹൃത്തുക്കൾ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ബന്ധുക്കൾ ആരും യു.എ.ഇയിൽ ഇല്ലാത്തതിനാൽ പൊലീസിൽ പരാതി നൽകാനും കഴിഞ്ഞിട്ടില്ല.
ഒന്നരവർഷമായി യു.എ.ഇയിലുള്ള സൈനുദ്ദീൻ സന്ദർശക വിസയിൽ സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. മാർച്ച് 22നാണ് അവസാനമായി കുടുംബവുമായി ഫോണിൽ സംസാരിച്ചത്.
ഇപ്പോൾ മൊബൈൽ ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിലാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് സുഹൃത്തുക്കൾ അറിയിച്ചു. ഫോൺ: 0503730340 (ഷാജി കായക്കൊടി), 0586963740 (സാജിർ അബ്ദുല്ല).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

