ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം -മലബാർ പ്രവാസി
text_fieldsഅപകടം ഉണ്ടായ പുഞ്ചിരിമട്ടത്ത് കോടമഞ്ഞ് നിറഞ്ഞപ്പോൾ
ദുബൈ: വയനാട് ദുരിതംവിതച്ച ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മലബാർ പ്രവാസി(യു.എ.ഇ) ആവശ്യപ്പെട്ടു. കേരള ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു പ്രകൃതി ദുരന്തമാണ് മുണ്ടക്കൈയിൽ നടന്നത്. ഇത്രയും ഭീതിവിതച്ച ദുരന്തം കേന്ദ്ര സർക്കാർ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിലെങ്കിലും ഇത്തരമൊരു പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മലബാർ പ്രവാസി ഭാരവാഹികൾ പറഞ്ഞു. ഇത്തരം പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി കാണാനും മുൻകരുതലുകളെടുക്കാനുമുള്ള ജാഗ്രത കൈക്കൊള്ളാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളും, ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരും മുൻകൈയെടുക്കണമെന്നും യോഗം അഭ്യർഥിച്ചു. പ്രസിഡന്റ് ജമീൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. മോഹൻ എസ്. വെങ്കിട്ട്, അഡ്വ. മുഹമ്മദ് സാജിദ്, രാജൻ കൊളാവിപാലം, മലയിൽ മുഹമ്മദലി എന്നിവർ സംസാരിച്ചു.

