വയനാട് ദുരന്തം: തൊഴിൽ വാഗ്ദാനവുമായി എ.ബി.സി കാർഗോ
text_fieldsദുബൈ: വയനാട് ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ടവർക്ക് സഹായവുമായി എ.ബി.സി കാർഗോ. നൂറോളംപേർക്ക് തൊഴിൽ അവസരങ്ങൾ നൽകുന്നതിനൊപ്പം ദുരിതബാധിത മേഖലയിലേക്ക് അവശ്യസാധനങ്ങൾ യു.എ. ഇയിൽനിന്നും സൗദിയിൽനിന്നും സൗജന്യമായി എത്തിച്ചുനൽകുമെന്നും എ.ബി.സി മാനേജ്മെന്റ് അറിയിച്ചു.
ദുരന്ത ബാധിതരായ നൂറോളംപേർക്ക് അവരുടെ തൊഴിൽ പരിചയവും വിദ്യാഭ്യാസ യോഗ്യതയും അനുസരിച്ച് എ.ബി.സി കാർഗോയുടെ ജി.സി.സിയിലെ ബ്രാഞ്ചുകളിലായി തൊഴിൽ അവസരങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.
അർഹരായവർക്ക് +971 56 506 9893 എന്നീ നമ്പറിലൂടെ ബന്ധപ്പെടാം. കൂടാതെ നിലവിലെ സാഹചര്യത്തിൽ കഴിയാവുന്നത്ര സാധനങ്ങൾ ശേഖരിച്ച് നാട്ടിലേക്കെത്തിക്കുന്നതിനുള്ള തയാറെടുപ്പിലാണ് എ.ബി.സി കാർഗോ പ്രതിനിധികൾ. അതിവേഗം പാക്കിങ് പരിശോധന പ്രവർത്തനങ്ങൾ പൂർത്തിയാക്കി സാധനങ്ങൾ കയറ്റി അയക്കാനായി സമയപരിധിയെ മറികടന്ന് എ.ബി.സി കാർഗോ ജീവനക്കാരും സജീവമാണ്.
സാധനങ്ങൾ എ.ബി.സി കാർഗോയുടെ നാട്ടിലെ ഓഫിസിൽ എത്തിച്ചതിനു ശേഷമായിരിക്കും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി എത്തിക്കുക. ഭക്ഷണം, വസ്ത്രം തുടങ്ങി എല്ലാവിധ അവശ്യസാധനങ്ങളും എത്തിച്ചുനൽകും.

