Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അതിദുഃഖകരം -ആലപ്പുഴ ജില്ല പ്രവാസി സമാജം
text_fieldsbookmark_border
ദുബൈ: വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തം അതി ദുഃഖകരമെന്ന് ആലപ്പുഴ ജില്ല പ്രവാസി സമാജം പ്രസ്താവിച്ചു. പ്രകൃതി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് എത്രയും വേഗം ജീവിതത്തിലേക്ക് തിരികെ വരാൻ കഴിയട്ടെയെന്നും ആശംസിച്ചു.
പ്രവാസി സമൂഹം കൈകോർത്തുകൊണ്ട് വയനാട്ടിലേക്ക് കാര്യക്ഷമമായ സഹായങ്ങൾ എത്തിക്കാൻ ശ്രമിക്കുമെന്ന് പ്രസിഡന്റ് റഹീസ് കാർത്തികപ്പള്ളി, ജനറൽ സെക്രട്ടറി അൻസാദ് ബഷീർ ചാരുംമൂട്, ട്രഷറർ ശിവ ശങ്കർ, ചീഫ് കോഓഡിനേറ്റർ സാബു അലിയാർ, പത്മരാജ്, ഇർഷാദ്, രഞ്ജു രാജ് എന്നിവർ അഭിപ്രായപ്പെട്ടു.
Next Story

