വയനാട് ഗ്ലോബൽ കെ.എം.സി.സിക്ക് പുതിയ നേതൃത്വം
text_fieldsമജീദ് മണിയോടൻ (പ്രസി.), പി.എ. ഗഫൂർ വാരാമ്പറ്റ ജന. സെക്ര.), പി.സി. അലി കൊളഗപ്പാറ (ട്രഷ.)
ദുബൈ: വയനാട് ജില്ല ഗ്ലോബൽ കെ.എം.സി.സി 2023-26 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓൺലൈനിൽ ചേർന്ന ഗ്ലോബൽ മീറ്റിങ്ങിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങളാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഹമീദലി ശിഹാബ് തങ്ങൾ പ്രാർഥന നിർവഹിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് പി.കെ. അബൂബക്കർ ഉദ്ഘടനം നിർവഹിച്ചു. എൻ.കെ. റഷീദ് റിട്ടേണിങ് ഓഫിസറായിരുന്നു. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.കെ. അഹ്മദ് ഹാജി മുഖ്യ പ്രഭാഷണം നിർവഹിച്ചു.
ഭാരവാഹികൾ: മജീദ് മണിയോടൻ (പ്രസി.), പി.എ. ഗഫൂർ വാരാമ്പറ്റ (ജന. സെക്ര.), പി.സി. അലി കൊളഗപ്പാറ (ട്രഷ.), റഷീദ് ഖാദിരി (ഓർഗനൈസിങ് സെക്ര.), കെ.സി. അസീസ് (കോറോം കോഓഡിനേറ്റർ), റസാഖ് അണക്കായി (സീനിയർ വൈ. പ്രസി.), ബഷീർ ബാജി നായ്ക്കെട്ടി, റിയാസ് പടിഞ്ഞാറത്തറ, എം.കെ. ഹുസൈൻ മക്കിയാട്, അസീസ് തച്ചറമ്പൻ, കെ.സി. സുലൈമാൻ കണ്ടത്ത് വയൽ (വൈ. പ്രസി.), മൻസൂർ മേപ്പാടി, മുജീബ് കൂളിവയൽ, സി.കെ. ജമാൽ മീനങ്ങാടി, മുഹമ്മദലി വാളാട്, അഡ്വ. ശുക്കൂർ ബത്തേരി (ജോ. സെക്ര.), പി.കെ. അബൂബക്കർ, കെ.കെ. അഹ്മദ് ഹാജി, എം.എ. മുഹമ്മദ് ജമാൽ (ഉപദേശക സമിതി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

