Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖത്തറിലേക്കാണോ ?...

ഖത്തറിലേക്കാണോ ? ഇതാണ്​ വഴി

text_fields
bookmark_border
ഖത്തറിലേക്കാണോ ? ഇതാണ്​ വഴി
cancel
camera_alt

ഖത്തറിലെത്തിയ റിനാസ്​ മകൻ ഇമ്രാനും ഭാര്യ സഹോദരിയുടെ മകൻ നജാദ്​ അൻവറിനുമൊപ്പം

വിമാന നിരക്ക്​ മൂന്നും നാലും ഇരട്ടിയായി ഉയർന്നതോടെ റോഡ്​ മാർഗം എങ്ങിനെ ഖത്തറിലെത്താം എന്ന ആലോചനയിലാണ്​ യു.എ.ഇയിലെ പ്രവാസികൾ. പല വഴികളിലൂടെ ഖത്തറിലെത്താനുള്ള ശ്രമങ്ങളിലാണ്​ ഫുട്​ബാൾ ഫാൻസ്​. ബുധനാഴ്ചയാണ്​ ഞാനും കുടുംബവും സൗദി വഴി ഖത്തറിലെത്തിയത്​. ഇനിയും റോഡ്​ വഴി എത്താൻ ആഗ്രഹിക്കുന്നവർക്കായാണ്​ ഈ കുറിപ്പ്​.അബൂദബി ഗുവൈഫാത്ത് അതിർത്തി വഴിയാണ്​ ഞങ്ങൾ ഖത്തറിലേക്ക്​ തിരിച്ചത്​. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ഏതെങ്കിലും മത്സരം കാണാനുള്ള ടിക്കറ്റെടുത്തിരിക്കണം. ഓ​ൺലൈനിൽ ടിക്കറ്റ്​ റിസെയിൽ പ്ലാറ്റ്​ഫോമിൽ ഇ​പ്പോഴും ചില മത്സരങ്ങളുടെ ടിക്കറ്റ്​ ലഭ്യമാണ്​. ഖത്തറിൽ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കിൽ നേരിട്ടെത്തിയും ടിക്കറ്റെടുക്കാം.

ഇതിന്​ ശേഷമാണ്​ ഹയ്യാ കാർഡിന്​ അപേക്ഷിക്കേണ്ടത്​. ഈ സമയത്ത്​ താമസ വിവരങ്ങൾ നൽകേണ്ടിവരും. ഖത്തറിന്‍റെ ഔദ്യോഗിക അക്കോമഡേഷൻ വെബ്​സൈറ്റ്​ വഴി താമസം ബുക്ക്​ ചെയ്യാം. ഇതിന്‍റെ ഇൻവോയ്​സ്​ ഹയ്യാ പോർട്ടലിൽ അപ്​ലോഡ്​ ചെയ്യണം. ഇതിന്​ ശേഷമാണ്​ സൗദി ഇ-വിസ പോർട്ടലിലൂടെ സൗദി വിസക്ക്​ അപേക്ഷിക്കേണ്ടത്​. ഹയ്യാ കാർഡുള്ളവർക്ക്​ സൗജന്യമായി ഇ-വിസ എടുക്കാം. എന്നാൽ, ഇതിനൊപ്പം 91 ദിർഹം നൽകി ഇൻഷ്വറൻസ്​ എടുക്കണം. വിസയുടെ കോപ്പിയും ഹയ്യാ ​കാർഡിന്‍റെ കോപ്പിയും കൈയിൽ കരുതണം. ഹയ്യാ കാർഡ്​ കാണിച്ചാൽ എക്സിറ്റ്​ ഫീസ്​ ഇല്ലാതെ തന്നെ കാറിൽ ഇരുന്ന്​ അതിർത്തി കടക്കാം.

അടുത്ത അതിർത്തി സൗദി ബത്ത ബോർഡറാണ്​. ഇവിടെ കാർ നിർത്തിയശേഷം ഇറങ്ങി ഇമിഗ്രേഷൻ ക്ലിയറൻസ് ചെയ്യണം. അവിടെ വിരലടയാളം രേഖപ്പെടുത്തും. ഇവിടെ നിന്ന് പുറത്ത് കടന്നാൽ വലതുഭാഗത്ത് വിശ്രമ സ്ഥലമുണ്ട്​. ഭക്ഷണവും മറ്റും കഴിക്കാൻ റസ്റ്റാറന്‍റുമുണ്ട്​. ബത്ത ബോർഡർ എക്സിറ്റാകും മുൻപേ കാറിന്‍റെ ഇൻഷുറൻസ് എടുത്തിട്ടില്ലെങ്കിൽ ഉദ്യോഗസ്ഥരെ ഓർമ്മപ്പെടുത്തണം. ബത്ത ബോർഡറിന്‍റെ ലാസ്റ്റ്​ ഗേറ്റിൽ അതിന്​ സൗകര്യമുണ്ട്. ഒരാഴ്ചത്തേക്കാണങ്കിൽ 120 റിയാലാണ് കാർ ഇൻഷ്വറൻസ്​ നിരക്ക്​. രണ്ടാഴ്ചത്തേക്കാണെങ്കിൽ 200 റിയാൽ നൽകണം. വിസ കാർഡ്​ വഴിയും പേമന്‍റ്​ നടത്താം.അതിർത്തിയിലുടനീളം ഉദ്യോഗസ്ഥരുടേത്​ മാന്യമായ പെരുമാറ്റമാണ്​. സൗദിയുടെ ജയത്തിന്‍റെ ആഹ്ലാദം അവരുടെ മുഖത്ത്​ പ്രകടമാണ്​. അടുത്തത സൗദി-ഖത്തർ അതിർത്തിയാണ്​. ഇവിടെ വാഹനം പാർക്ക്​ ​ചെയ്ത ശേഷം പോകുന്നതാണ്​ നല്ലത്​. സൽവ അതിർത്തിക്ക്​ സമീപം ഗ്രീൻ ഷോപ്പിങ്​ സെന്‍ററിന്​ മുൻവശത്തായി വാഹനം സുരക്ഷിതമായി പാർക്ക്​ ചെയ്യാം.

ഒരു റിയാൽ പോലും പാർക്കിങ്​ ഫീസ്​ നൽകേണ്ടതില്ല. സൗദി പൊലീസിന്‍റെ സംരക്ഷണയിൽ എത്ര ദിവസം വേണമെങ്കിലും വാഹനങ്ങൾ അവിടെ നിർത്തിയിടാം. ആയിരക്കണക്കിന്​ വാഹനങ്ങൾ നിർത്താൻ ഇവിടെ സൗകര്യമുണ്ട്​. ഇവിടെ നിന്ന്​ ഖത്തർ സർക്കാറിന്‍റെ ബസ്​ സർവീസ്​ 24 മണിക്കൂറുമുണ്ട്​. ബസ് മാർഗമാണ്​ സൽവാ ബോർഡർ വഴി ഖത്തറിലേക്ക് പ്രവേശിക്കുന്നത്​. ഞങ്ങൾ രാത്രിയാണ്​ ഖത്തറിലെത്തിയത്​. കാറുമായി അതിർത്തി കടക്കണമെങ്കിൽ 5000 റിയാൽ നൽകേണ്ടിവരുമെന്ന്​ നേരത്തെ കേട്ടിരുന്നു. ഇത്​ കാരണം യാത്ര മാറ്റിവെക്കുന്നവരുണ്ട്​. എന്നാൽ, അതിർത്തിയിലെത്തി സൗദിയുടെ പാർക്കിങ്​ ഉപയോഗപ്പെടുത്തി ബസിൽ പോയാൽ ഈ പണം ലാഭിക്കാം. സൽവാ അതിർത്തിയിൽ സ്വീകരിക്കാൻ ആരെങ്കിലും കാറുമായെത്തിയാൽ അതുവഴിയും ഖത്തറിലേക്ക്​ പ്രവേശിക്കാം.ഞങ്ങളെ സ്വീകരിക്കാൻ സഹോദരൻ എത്തിയതിനാൽ അദ്ദേഹത്തിന്‍റെ കാറിലാണ്​ ഞങ്ങൾ ദോഹയിലേക്ക്​ തിരിച്ചത്​. സൽവ, അബൂസംറ അതിർത്തികൾ വഴിയായിരുന്നു യാത്ര. പറഞ്ഞ്​ കേട്ടതിലും എളുപ്പമാണ്​ ഖത്തറിലേക്കുള്ള റോഡ്​ യാത്ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEway to qatar
News Summary - way to qatar
Next Story